ജനിച്ചു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ ആദ്യം മകൾ മരണപ്പെട്ടു

മലയാളികളുടെ പ്രിയ നടനാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. സിനിമയെന്നോണം തന്റെ കുടുംബത്തെയും വളരെയധികം സ്നേഹിക്കുന്ന ഒരാളാണ് പക്രു, ഒരു മകളാണ് താരത്തിന് ഉള്ളത്, നിരവധി വിമര്ശങ്ങള് നേരിട്ട ഒരാൾ ആയിരുന്നു ഗിന്നസ്…

മലയാളികളുടെ പ്രിയ നടനാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. സിനിമയെന്നോണം തന്റെ കുടുംബത്തെയും വളരെയധികം സ്നേഹിക്കുന്ന ഒരാളാണ് പക്രു, ഒരു മകളാണ് താരത്തിന് ഉള്ളത്, നിരവധി വിമര്ശങ്ങള് നേരിട്ട ഒരാൾ ആയിരുന്നു ഗിന്നസ് പക്രു, ചെറിയ വേഷങ്ങങ്ങൾ ചെയ്തു തുടങ്ങിയ താരമിപ്പോൾ നായക പദവിയിൽ എത്തിച്ചേർന്നിരിക്കുകയാണ്പക്രുവിന് വിവാഹം ജീവിതം പറ്റില്ല എന്ന് പറഞ്ഞവർക്കുള്ള തിരിച്ചടിയാണ് താരത്തിന്റെ ഈ സന്തോഷകരമായ ജീവിതം.ഇപ്പോൾ തന്നെക്കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുക്യാൻ താരം.

തന്റെ ആദ്യ മകൾ മരിച്ചുപോയ അവസ്ഥയെകുറിച്ചാണ് പക്രു പറയുന്നത്, വിവാഹം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഞാൻ ഒരച്ഛനാകാൻ പോകുന്ന വിവരം അരിഞ്ഞത്, ഒരുപാട് സന്തോഷം ആയിരുന്നു, ഈ ലോകം തന്നെ പിടിച്ചടക്കി എന്ന് ഞാൻ കരുതി, എന്നാൽ ജനിച്ചു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ ആ കുഞ്ഞു മരിച്ചുപോയി, ഐസിയു വിന്റെ മുന്നിൽ ഒരു ഭിക്ഷക്കാരനെപോലെ ഞാൻ നടക്കുക ആയിരുന്നു, ഓരോ തവണ ഡോക്ടറെ കാണുമ്പോഴും ഒരു പ്രതീക്ഷ ആയിരുന്നു. ഒരുപാട് വിഷമത്തിൽ കൂടി കടന്നു പോയ് ഒരു സമയം ആയിരുന്നു അത് എന്നാണ് പക്രു പറയുന്നത്

ഒരുപാട് വിമർശങ്ങളും പരിഹാസങ്ങളും കേട്ട ശേഷമാണ് താരം ഇന്നത്തെ നിലയിൽ എത്തിയത് എന്ന് ഒരുപാട് തവണ പക്രു പറഞ്ഞിട്ടുണ്ട്, അന്നൊക്കെ തളർന്നു പോകാതെ തന്നെ ഉയർത്തി പിടിച്ചത് തന്റെ അമ്മയാണെന്ന് താരം പലതവണ പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ മുന്‍പ് യുപി പഠനം കഴിഞ്ഞു ഹൈസ്കൂളിലേക്ക് കടക്കുമ്ബോള്‍ സ്കൂള്‍ അധികൃതര്‍ തനിക്ക് പ്രവേശനം നിഷേധിച്ചതായി ഗിന്നസ് പക്രു പറയുന്നു. ‘അദ്ധ്യാപകന്‍ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു ഇയാള്‍ക്ക് അഡ്മിഷന്‍ കൊടുക്കാന്‍ കഴിയില്ല, ഇവിടെ തട്ടി വീഴും, സ്റ്റെപ് ഉണ്ട് എന്നൊക്കെ, വളരെ നിന്ദ്യമായ ഭാഷയില്‍ അദ്ദേഹം ഇറക്കി വിട്ടു.

അന്ന് എന്റെ അമ്മ കരയുന്നത് ഞാന്‍ കണ്ടു.അന്ന് ഞാന്‍ മനസ്സിലാക്കി ഞാന്‍ ഇങ്ങനെയൊരു ആളാണെന്നും ഇനി അങ്ങോട്ട്‌ ഇതേ പോലെ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തീരുമാനമെടുത്തു. കാല രംഗത്തേക്ക് വരുന്നതില്‍ വീട്ടില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ സ്കൂള്‍ അധികൃതരുടെ സമീപനം എന്നെ ഡിപ്രഷനില്‍ കൊണ്ട് ചെന്നെത്തിച്ചിട്ടില്ല, കൂടുതല്‍ മുന്നോട്ട് പോകാനുള്ള കരുത്തായി മാറുകയായിരുന്നു ഈ സംഭവം’ കട്ടക്ക് കൂട്ടായി വീട്ടുകാരും നിന്നുവെന്ന് ​ഗിന്നസ് പക്രു.ഈ ഉയരക്കുറവിന്റെ പേരില്‍ കളിയാക്കലിന് ഇരയായിരുന്നുവെന്ന് കുറിച്ചിരിക്കുകയാണ് ഗിന്നസ് പക്രു. എന്നാല്‍ ആ കണ്ണീരാണ് പിന്നീട് തന്റെ യാത്രയ്ക്ക് ഊര്‍ജ്ജമായതെന്നും അദ്ദേഹം പറഞ്ഞിരുന്നു