പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.

പാലാ ഉപതിരഞ്ഞെടുപ്പില്‍ ഫലസൂചന പുറത്തുവരുമ്ബോള്‍ മാണി സി.കാപ്പന്‍ 2247 വോട്ടുകള്‍ക്ക് മുന്നില്‍. ബിജെപി ഇവിടെ എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം രംഗത്തെത്തിയിട്ടുണ്ട്. രാ​വി​ലെ​ 8​ന് ​കാ​ര്‍​മ​ല്‍​ ​പ​ബ്ലി​ക് ​സ്‌​കൂ​ളി​ലാണ്​…

പാലാ ഉപതിരഞ്ഞെടുപ്പില്‍ ഫലസൂചന പുറത്തുവരുമ്ബോള്‍ മാണി സി.കാപ്പന്‍ 2247 വോട്ടുകള്‍ക്ക് മുന്നില്‍. ബിജെപി ഇവിടെ എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം രംഗത്തെത്തിയിട്ടുണ്ട്.

രാ​വി​ലെ​ 8​ന് ​കാ​ര്‍​മ​ല്‍​ ​പ​ബ്ലി​ക് ​സ്‌​കൂ​ളി​ലാണ്​ ​വോ​ട്ടെ​ണ്ണ​ല്‍​ ​ആരംഭിച്ചത്.​ 176​ ​ബൂ​ത്തു​ക​ളി​ലെ​ 1,27,939​ ​വോ​ട്ടു​ക​ള്‍​ 14​ ​റൗ​ണ്ടി​ല്‍​ ​എ​ണ്ണും.​ 10​ ​മ​ണി​ക്കു​ള്ളി​ല്‍​ ​ഫ​ലം​ ​അ​റി​യാ​നാ​യേ​ക്കും.​ ​13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക. 14 ടേബിളുകള്‍ സജ്ജമാക്കിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിംഗ് ശതമാനം.