പൈസയ്ക്ക് വേണ്ടി മൂന്ന് മാസം തടങ്കലില്‍ കഴിയാന്‍ ബുദ്ധിമുട്ടുണ്ട്!!! ആ പ്രശസ്തി വേണ്ട- പാലാ സജി

പോലീസ് ഓഫീസറില്‍ നിന്നും റീല്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പാലാ സജി. സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു പാലാ സജി. ഇപ്പോള്‍ വ്യത്യസ്ത റീല്‍സുകളിലൂടെ സോഷ്യല്‍ മീഡിയ സ്റ്റാര്‍ ആണ് സജി. നിരവധി ഫോളോവേഴ്‌സുള്ള താരമാണ്…

പോലീസ് ഓഫീസറില്‍ നിന്നും റീല്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പാലാ സജി.
സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു പാലാ സജി. ഇപ്പോള്‍ വ്യത്യസ്ത റീല്‍സുകളിലൂടെ സോഷ്യല്‍ മീഡിയ സ്റ്റാര്‍ ആണ് സജി. നിരവധി ഫോളോവേഴ്‌സുള്ള താരമാണ് സജി. അനശ്വര നടന്‍ ജയന്റെ രൂപ സാദൃശ്യമാണ് സജിയെ വൈറല്‍ താരമാക്കി മാറ്റിയത്.

മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സിനിമാ താരങ്ങളും സോഷ്യല്‍മീഡിയ താരങ്ങളും എല്ലാം ഒന്നിച്ചുള്ള ഷോയ്ക്ക് ഏറെ ആരാധകരുണ്ട്. ഇപ്പോള്‍ ബിഗ് ബോസ് മലയാളം 5ാം സീസണ്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഷോയെ കുറിച്ച് പാലാ സജി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

pala-saji-about-bigboss-season-4-entry
pala-saji-about-bigboss-season-4-entry

തനിക്ക് രണ്ട് വര്‍ഷവും ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചിരുന്നു. മൂന്ന് മാസം തടങ്കലില്‍ കഴിയുന്നത് പോലെ ജീവിക്കാന്‍ വയ്യാത്തത് കൊണ്ടാണ് താന്‍ ഷോയിലേക്ക് പോകാത്തതെന്നും പാലാ സജി പറയുന്നു.

ബിഗ് ബോസ് ഇഷ്ടമുള്ള ഷോ ആണ്. ഷോയിലേക്ക് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും എനിക്ക് കോള്‍ വന്നിരുന്നു. ഇല്ലെന്നാണ് മറുപടി നല്‍കിയത്. മൂന്ന് മാസം അവിടെ പോയി താമസിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ ആയത് കൊണ്ട് വരാന്‍ പറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു.

ഷോയിലെത്തിയാല്‍ പ്രശസ്തി ഉണ്ടാക്കാം. പക്ഷേ ഇപ്പോഴുള്ള പ്രശസ്തിയൊക്കെ മതി. ഞാനെപ്പോഴും ഒരു സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വ്യക്തിയാണ്. അഥവാ ഞാന്‍ പോയി കഴിഞ്ഞാല്‍, പണ്ടത്തെ അത്‌ലറ്റും കരാട്ടെ ബ്ലാക് ബെല്‍റ്റും ആണ് താന്‍ എന്നും സജി പറയുന്നു. അതുകൊണ്ട് ഏത് മത്സരത്തിലായാലും താന്‍ മാക്‌സിമം പങ്കാളിത്തും നല്‍കുമെന്നും താരം പറഞ്ഞു.

എന്ത് അഭ്യാസമായാലും ഞാന്‍ ചെയ്യും. മത്സരിച്ചാല്‍ ഫസ്റ്റ് തന്നെ കിട്ടും എന്നെനിക്ക് ഉറപ്പുണ്ട്. പ്രായമൊന്നും വിഷയമല്ല. കുറച്ച് പൈസയ്ക്ക് വേണ്ടി മൂന്ന് മാസം തടങ്കലില്‍ കഴിയാന്‍ ബുദ്ധിമുട്ടുണ്ട് എന്നും പാലാ സജി വ്യക്തമാക്കി.