റീൽസ് താരം പാല സജി ഇന്ത്യൻ ടൂവിലേക്ക്!!!

റീൽസ് താരം പാല സജിയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. നിരവധി ഇൻസ്റ്റഗ്രം വീഡിയോകളിലുടെയാണ് പാല സജി ശ്രദ്ധിക്കപ്പെടുന്നത്. മുൻ സെൻട്രൻ പോലീസ് ഇൻസ്‌പെക്ടർ കൂടിയാണ് പാല സജി. ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത് അന്തരിച്ച നടൻ ജയനുമായുള്ള…

റീൽസ് താരം പാല സജിയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. നിരവധി ഇൻസ്റ്റഗ്രം വീഡിയോകളിലുടെയാണ് പാല സജി ശ്രദ്ധിക്കപ്പെടുന്നത്. മുൻ സെൻട്രൻ പോലീസ് ഇൻസ്‌പെക്ടർ കൂടിയാണ് പാല സജി. ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത് അന്തരിച്ച നടൻ ജയനുമായുള്ള സാദൃശ്യമുള്ള വീഡിയോകൾ ചെയ്തപ്പോഴായിരുന്നു.

ഇപ്പോഴിതാ തനിക്ക് സിനിമയിൽ അവസരം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാല സജി. ഇതിനോടകം മൂന്ന് ചിത്രങ്ങളിൽ അഭ്ിനയിക്കാൻ വിളിച്ചിട്ടുണ്ടെന്നും അതിലൊരു ചിത്രം ഉലകനായകന്റെ ഇന്ത്യൻ 2 ആണ്് എന്നുമ സജി പറയുന്നു. ഒരു ഓഡിഷൻ പോലെ ഫോട്ടോസ് വീഡിയോസസ് എന്നിവ അയച്ചുകൊടുക്കാൻ അവർ പറഞ്ഞുവെന്നും, അത് ഞാൻ ചെയ്തിട്ടുണ്ട് എന്നും സജി വ്യക്തമാക്കി. ഇന്ത്യൻ 2വിലെ വേഷം ഉറപ്പായിട്ടില്ലെങ്കിലും അവർ തന്നെ വിളിച്ചത് വലിയ കാര്യമാണെന്ന് സജി പറഞ്ഞു.

ഉലകനായകൻ കമലഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇന്ത്യൻ 2. ഇന്ത്യൻ എന്ന ട്രെൻഡ് സെറ്ററിന്റെ രണ്ടാഭാഗമായാണ് ഇന്ത്യൻ 2 ഒരുങ്ങുന്നത്. ചിത്രത്തിൽ കാജൽ അഗർവാളാണ് നായിക.വൻ താരനിരയടങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞയാഴ്ച്ചയാണ് ചെന്നൈയിൽ ആരംഭിച്ചത്