പാലാപ്പള്ളി തിരുപ്പള്ളി…ചുവടുവച്ച് പൊളിച്ചടുക്കി ഡോക്ടര്‍മാര്‍!!! അഭിനന്ദിച്ച് ആരോഗ്യമന്ത്രിയും

പൃഥ്വരാജിന്റെ കടുവയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’ പാട്ടിന് ചുവടുവച്ച് താരങ്ങളായി ഡോക്ടര്‍മാര്‍. ഡോക്ടര്‍മാരായ സാവനും സഫീജുമാണ് ‘പാലാപ്പള്ളി തിരുപ്പള്ളി’ഡാന്‍സിലൂടെ വൈറലായിരിക്കുന്നത്. ഡോക്ടര്‍മാരെ തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെയും അഭിനന്ദനം എത്തി. ഇരുവരും നല്ല ഡോക്ടര്‍മാരും നല്ല ഡാന്‍സര്‍മാരുമാണെന്നും വീഡിയോ പങ്കുവച്ച് മന്ത്രി കുറിച്ചു.

വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ടായ ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയുമാണ് ആ വൈറല്‍ ഡാന്‍സര്‍മാര്‍. നിരവധി പേരാണ് ഇരുവരെയും അഭിനന്ദിക്കുന്നത്.

പീച്ചങ്കോട് ടര്‍ഫിലാണ് ഇരുവരും ഡാന്‍ഡ് ചെയ്യുന്നത്. ആശുപത്രിയിലെ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായ കെ.സി ലതേഷും റുബീന കമറുമാണ് ക്യാമറയില്‍ പകര്‍ത്തിയത്. സോഷ്യല്‍ ലോകത്ത് പങ്കുവച്ചതോടെ സംഭവം നെറ്റിസണ്‍സ് ഏറ്റെടുത്തു.

Previous articleഫ്രന്റ്‌സിലുമുണ്ടോ ഓള്‍ഡും ന്യൂവും….നിഗൂഢതകള്‍ ഒളിപ്പിച്ച് ‘തീര്‍പ്പ്’ ട്രെയ്ലര്‍
Next article‘സീതാ രാമം’ കേരളത്തില്‍ നിന്ന് മാത്രം നേടിയത് അഞ്ച് കോടി!!!