ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘പല്ലൊട്ടി 90’s കിഡ്സ്’ ഉടന്‍ തിയേറ്ററുകളിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി 90 ‘s കിഡ്‌സ്’ തിയേറ്ററുകളിലേക്ക്. ചിത്രം ഈ വേനലവധിക്കാലത്ത് സിനിമ തിയറ്ററുകളില്‍ എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. തൊണ്ണൂറുകളുടെ ഓര്‍മ്മകളില്‍ മധുരം നിറച്ചെത്തുന്ന ഒരു നൊസ്റ്റാള്‍ജിയ കൂടിയായ…

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി 90 ‘s കിഡ്‌സ്’ തിയേറ്ററുകളിലേക്ക്. ചിത്രം ഈ വേനലവധിക്കാലത്ത് സിനിമ തിയറ്ററുകളില്‍ എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

തൊണ്ണൂറുകളുടെ ഓര്‍മ്മകളില്‍ മധുരം നിറച്ചെത്തുന്ന ഒരു നൊസ്റ്റാള്‍ജിയ കൂടിയായ ‘പല്ലൊട്ടി 90’s കിഡ്‌സ്’ ചിത്രത്തിന്റെ കഥ- സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ ജിതിന്‍ രാജ് ആണ്. സിനിമാപ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ സാജിദ് യഹിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്, മാസ്റ്റര്‍ നീരജ് കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവര്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു. സൈജു കുറുപ്പ്, സുധി കോപ്പ, നിരഞ്ജനാ അനൂപ്, ദിനേശ് പ്രഭാകര്‍ തുടങ്ങി വന്‍ താരനിരകള്‍ക്കൊപ്പം വിനീത് തട്ടില്‍, അബു വളയകുളം, മരിയ പ്രിന്‍സ് ആന്റണി, അജീഷ, ഉമ ഫൈസല്‍ അലി എന്നിവരും മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

‘സരിഗമ മലയാളം’ ആണ് ‘പല്ലൊട്ടിയിലെ’ ഗാനങ്ങളുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ‘മണികണ്ഠന്‍ അയ്യപ്പനാണ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയാണ്. ജേക്കബ് ജോര്‍ജാണ് എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍.

‘സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ’ ആദ്യ ചിത്രമായ ‘പല്ലൊട്ടി 90’s കിഡ്‌സ്’ വളരെ പ്രത്യേകതകളോടെയാണ് റിലീസിനൊരുങ്ങുന്നത്. സംവിധാനം, തിരക്കഥ രചന, ക്യാമറ, എഡിറ്റിംഗ്, അഭിനയം തുടങ്ങി ചിത്രത്തിന്റെ മറ്റു സാങ്കേതിക വശങ്ങളില്‍ ഉള്‍പ്പടെ നാല്‍പ്പതോളം തുടക്കക്കാരാണ് ‘പല്ലൊട്ടിയിലൂടെ’ മലയാള സിനിമയിലേക്ക് കടക്കുന്നത്. കണ്ണന്‍, ഉണ്ണി എന്ന രണ്ടു കുട്ടികളുടെ നിഷ്‌ക്കളങ്കമായ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്റെയും കഥയാണ് ‘പല്ലൊട്ടി 90 ‘s കിഡ്‌സ്’ പറയുന്നത്.

ചിത്രത്തില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ ദേശീയ അവാര്‍ഡ് ജോതാവുമായ ബംഗ്ലാന്‍ ആണ്. പ്രവീണ്‍ വര്‍മ്മയാണ് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്നത്. ദീപക് വാസന്‍ തിരക്കഥ. ഛായാഗ്രഹണം ഷാരോണ്‍ ശ്രീനിവാസ്. ചിത്രസംയോജനം രോഹിത് വി എസ് വാരിയത്ത്. പ്രൊജക്ട് ഡിസൈന്‍ ബാദുഷ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വിജിത്ത്. ശബ്ദ രൂപകല്‍പ്പന ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍. ശബ്ദ മിശ്രണം വിഷ്ണു സുജാതന്‍. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എന്‍. കാസ്റ്റിംഗ് ഡയറക്ടര്‍ അബ്ദു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോര്‍ ബാബു വയനാട്.