ഋഷഭ് ഷെട്ടി പഞ്ചുരുളി സേവ ആരംഭിക്കാന്‍ പറഞ്ഞു! കാന്താര രണ്ടാം ഭാഗത്തിന് കുലദൈവത്തിന്റെ അനുമതി

കന്നഡ ചിത്രമായെത്തി ഇന്ത്യയില്‍ ഒന്നടങ്കം വൈറലായ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ കാന്താര. ഋഷഭ് ഷെട്ടി തന്നെ നായകനായ ചിത്രം ഒന്നിലേറെ ഭാഷകളിലൂടെ ആരാധകരിലേക്കെത്തി ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ…

കന്നഡ ചിത്രമായെത്തി ഇന്ത്യയില്‍ ഒന്നടങ്കം വൈറലായ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ കാന്താര. ഋഷഭ് ഷെട്ടി തന്നെ നായകനായ ചിത്രം ഒന്നിലേറെ ഭാഷകളിലൂടെ ആരാധകരിലേക്കെത്തി ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗവും എത്തുന്നു എന്ന സന്തോഷവാര്‍ത്തയാണ് പുറത്തുവരുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണമില്ലെങ്കിലും ‘ദൈവ നര്‍ത്തക’യുടെ വിശദീകരണമാണ് ശ്രദ്ധേയമാകുന്നത്.

ഉമേഷ് ഗന്ധകാട് എന്ന ‘ദൈവ നര്‍ത്തക’നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ച് പറയുന്നത്. കാന്താര രണ്ടാം ഭാഗത്തിനായി കുലദൈവം സമ്മതം നല്‍കിയിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്.

‘ഋഷഭ് ഷെട്ടി ഞങ്ങളോട് മംഗലാപുരത്ത് പഞ്ചുരുളി സേവ ആരംഭിച്ചുകൊള്ളാന്‍ പറഞ്ഞു. ബന്ദലെയില്‍ സ്ഥിതി ചെയ്യുന്ന മഡിവളബെട്ടു ക്ഷേത്രത്തില്‍ ഞാന്‍ സേവ നടത്തി. ‘ദൈവ നര്‍ത്തക’ ആയാല്‍, താനല്ല, കുലദൈവമാണ് സംസാരിക്കുക. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല എന്നും ഇദ്ദേഹം വ്യക്തമാക്കി.

‘ദൈവ നര്‍ത്തക’ രൂപത്തില്‍ ആയിരുന്നപ്പോള്‍ ദൈവത്തിന്റെ അനുമതി ലഭിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്. ഷെട്ടിയോട് അന്നപ്പ പഞ്ചുരുളി ദേവന്റെ മുമ്പാകെ പ്രാര്‍ത്ഥിക്കാന്‍ ദൈവം ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ ശ്രദ്ധയോടെ തുടര്‍ഭാഗം നിര്‍മ്മിക്കാനും, തീര്‍ത്ഥാടന കേന്ദ്രത്തിന്റെ കാര്യസ്ഥനായ ബി.ജെ.പി രാജ്യസഭാംഗമായ ഡോ.വീരേന്ദ്ര ഹെഗ്ഡെയെ കാണാനും ദൈവം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പറഞ്ഞു.