“പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” സിനിമ റിവ്യൂ

സമകാലിക പ്രേശ്നങ്ങളെ തമാശ രൂപത്തിൽ അവതരിപ്പിക്കാൻ ശംഭു പുരുഷോത്തമന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം  “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” ഇന്ന് തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്  കപടസദാചാരത്തെ ചോദ്യം ചെയ്ത “വെടിവഴിപാട്” എന്ന ചിത്രത്തിന് ശേഷം…

സമകാലിക പ്രേശ്നങ്ങളെ തമാശ രൂപത്തിൽ അവതരിപ്പിക്കാൻ ശംഭു പുരുഷോത്തമന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം  “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” ഇന്ന് തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്  കപടസദാചാരത്തെ ചോദ്യം ചെയ്ത “വെടിവഴിപാട്” എന്ന ചിത്രത്തിന് ശേഷം ശംഭു സംവിധാനം ചെയ്യുന്ന സോഷ്യല്‍ സറ്റയര്‍ സ്വഭാവത്തിലുളള ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.വിനയ് ഫോര്‍ട്ടാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

കുടുബ പ്രേക്ഷകർക്ക്  അനുയോജ്യമായ ചിത്രമാണ്. സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രേശ്നങ്ങൾ  ലളിതമായി തമാശരൂപം വതരിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിൽ ടിനി ടോമും  ശ്രിന്ദയും വിനയ് ഫോർട്ടും ചിത്രത്തിൽ ഉടനീളം ചിരി പടർത്തുന്നു.  ഒരു ശരാശരി ചിത്രം എന്നാണ് പൊതുവെ വിലയിരുത്തൽ.

കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ലക്ഷ്യമാക്കിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രിന്ദയും അനുമോളുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ശാന്തി ബാലചന്ദ്രന്‍, അരുണ്‍ കുര്യന്‍, ടിനി ടോം, മധുപാല്‍, അനില്‍ നെടുമങ്ങാട്, ജോളി ചിറയത്ത്, അലന്‍സിയര്‍, സുനില്‍ സുഖദ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ജോമോന്‍ തോമസ് ആണ് ക്യാമറ. സംഗീതം പ്രശാന്ത് പിള്ള.സിനിമയുടെ ടീസറും ട്രെയിലറുമെല്ലാം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. തമാശയില്‍ പൊതിഞ്ഞ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനകളാണ് ട്രെയിലര്‍ സമ്മാനിക്കുന്നത്.

തമാശ എന്ന വിജയചിത്രത്തിന് ശേഷം വിനയ് ഫോര്‍ട്ട് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. ജോമോന്‍ തോമസ് ക്യാമറയും പ്രശാന്ത് പിള്ള സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. കാര്‍ത്തിക് ജോഗേഷ് ആണ് എഡിറ്റര്‍. ജയദേവന്‍ ചക്കാടത്ത് സൗണ്ട് ഡിസൈന്‍. സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.