അത് വരെ കൊണ്ട് നടന്നിട്ട് അവസാനം ദിലീപ് പോലും കൈവിട്ട് കളഞ്ഞല്ലോ!

എന്നും മലയാള സിനിമ പ്രേമികൾ സ്നേഹത്തോടെ ഓർക്കുന്ന ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് ഈ പറക്കും തളിക. ഒരുപക്ഷെ ദിലീപിനെ ജനപ്രീയനായകൻ എന്ന പദവിയിലേക്ക് നയിച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഇതെന്ന് പറയാം. അക്കാലത്ത് പുറത്തിറങ്ങിയായ…

എന്നും മലയാള സിനിമ പ്രേമികൾ സ്നേഹത്തോടെ ഓർക്കുന്ന ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് ഈ പറക്കും തളിക. ഒരുപക്ഷെ ദിലീപിനെ ജനപ്രീയനായകൻ എന്ന പദവിയിലേക്ക് നയിച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഇതെന്ന് പറയാം. അക്കാലത്ത് പുറത്തിറങ്ങിയായ ദിലീപ്-ഹരിശ്രീ അശോകൻ കൂട്ടുകെട്ടിലെ വിജയ ചിത്രം. ചിത്രത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ ഓടി വരുന്നത് താമരാക്ഷൻ പിള്ള ബസ് ആണ്. താമരാക്ഷൻ പിള്ള ബസ്സ് തന്നെ വീടാക്കി മാറ്റിയ ഉണ്ണിയും സുന്ദരനും ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഇപ്പോൾ ഈ ബാസ്സ് ചിത്രത്തിനായിൽ ലഭിച്ചത് എങ്ങനെ എന്ന് തുറന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും.

ചിത്രത്തിന് വേണ്ടി ഒരു ബസ്സ് വേണമെന്ന് അറിഞ്ഞപ്പോൾ തന്നെ ബസ്സിന് വേണ്ടിയുള്ള തിരച്ചിൽ ഞങ്ങൾ ആരംഭിച്ച് കഴിഞ്ഞിരുന്നു. സർവീസ് നടക്കുന്ന ബസ് തന്നെ വേണം ചിത്രീകരണത്തിന് എന്ന് ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ബസ് അന്വേഷിച്ച് ഞങ്ങൾ കോട്ടയം സ്റ്റാൻഡിൽ എത്തി. അവിടെ കോട്ടയം-ചങ്ങനാശ്ശേരി റൂട്ടിൽ ഓടുന്ന ഒരു ബസ് കണ്ടു അതിൽ കയറി. അപ്പോൾ തന്നെ ഞങ്ങൾക്ക് മനസ്സിലായി ഇത് ആണ് പറ്റിയ ബസ് എന്ന്. അന്ന് തന്നെ ബസ്സിന്റെ ഉടമസ്ഥനെ കണ്ടു സംസാരിച്ച് ബസ് ഞങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ഷൂട്ടിങ്ങിനു വേണ്ടി ഒരുപാട് മാറ്റങ്ങൾ ബസ്സിൽ വരുത്തേണ്ടി വന്നു. ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് ബസ് ഷൂട്ടിങ്ങിനു അനുയോജ്യമാക്കി മാറ്റിയത്.

അങ്ങനെയാണ് താമരാക്ഷൻ പിള്ള ബസ് പ്രേക്ഷകർക്ക് മുമ്പിൽ എത്തിയത്. ഷൂട്ടിങ് കഴിഞ്ഞു കഴിഞ്ഞപ്പോൾ ബസ് എന്ത് ചെയ്യുമെന്ന് ആലോചിച്ച്. വീണ്ടും സർവീസിൽ ഇറക്കിയാലോ എന്ന് ആലോചിച്ച്. എന്നാൽ മാറ്റങ്ങൾ വരുത്തിയത് കൊണ്ട് അനുമതി ലഭിക്കുമോ എന്ന് സംശയം ആയിരുന്നു. ഒടുവിൽ ബസ് വേണമെന്ന് ആവിശ്യപ്പെട്ട് വന്ന ഒരാൾക്ക് ബസ് വിൽക്കുകയായിരുന്നു എന്നും താഹ പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും ബസുമായി ഒരു ആത്മബന്ധം ഉണ്ടായെന്നും അന്ന് ബസ് ഇടാൻ സ്ഥലം ഉണ്ടായിരുന്നെങ്കിൽ ബസ് താൻ സ്വന്തമാക്കിയേനെ എന്ന് ഒരിക്കൽ ഹരിശ്രീ അശോകനും പറഞ്ഞിരുന്നു.