സഹോദരിയുടെ വേർപാട് ഇപ്പോഴും ഒരു തീരാദുഃഖമായി തുടരുകയാണ് !! പാർവതി - മലയാളം ന്യൂസ് പോർട്ടൽ
Film News

സഹോദരിയുടെ വേർപാട് ഇപ്പോഴും ഒരു തീരാദുഃഖമായി തുടരുകയാണ് !! പാർവതി

ലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മാതൃകാ താരദമ്ബതികള്‍ കൂടിയാണ് പാര്‍വ്വതിയും ജയറാമും. മകന്‍ കാളിദാാസന്‍ അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നപ്പോള്‍ മോഡലിങ്ങിലേക്കാണ് മകള്‍ മാളവിക ജയറാം തിരിഞ്ഞത്. ഇവരോടുളള സ്‌നേഹം തന്നെയാണ് താര പുത്രനോടും ആരാധകര്‍ക്ക് ഉളളത്. അഭിനയത്തില്‍ നിന്നും മാറിയെങ്കിലും നൃത്തത്തില്‍ സജീവമാണ് പാര്‍വ്വതി. എന്നാല്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുമ്ബോഴും മനസ്സില്‍ ഒരിക്കലും മാറാത്ത ഒരു സങ്കടവും പാര്‍വ്വതിക്കുണ്ട്. അതിനെക്കുറിച്ച്‌ താരം മനസ്സ് തുറന്നിരിക്കയാണ്.

പത്മരാജന്‍ സിനിമയിലൂടെ തുടക്കം കുറിച്ച നടനാണ് ജയറാം. വിടര്‍ന്ന കണ്ണുകളുമായി സിനിമയിലേക്കെത്തിയ പാര്‍വതിയോട് ഇന്നും പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. താരജോഡികളായി മുന്നേറുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ സിനിമയില്‍ നിന്നും പാര്‍വതി ബൈ പറയുകയായിരുന്നു.

ഇവര്‍ക്ക് പിന്നാലെ മകനായ കാളിദാസ് സിനിമയിലേക്കെത്തിയിരുന്നു. ബാലതാരത്തില്‍ നിന്നും നായകനിലേക്കുയര്‍ന്ന താരപുത്രന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാര്‍വ്വതി നൃത്തത്തില്‍ ഇപ്പോഴും സജീവയാണ്. പ്രണയിച്ച ആളെ കല്യാണം കഴിച്ച്‌ ജയറാമിനും മക്കള്‍ക്കും ഒപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് പാര്‍വ്വതി. എന്നാല്‍ മറ്റാര്‍ക്കും അറിയാത്ത ചില ദുഖങ്ങളും താരത്തിന്റെ ജീവിതത്തില്‍ ഉണ്ട്. ഇപ്പോള്‍ അതിനെക്കുറിച്ച്‌ താരം തുറന്ന് പറഞ്ഞതാണ് ആരാധകരെയും കണ്ണീരണിയിക്കുന്നത്.  തന്റെ കുട്ടിക്കാലത്തെക്കുറിച്ച്‌ മനസ്സു തുറന്ന പാര്‍വ്വതി തന്റെ സഹോദരിയെക്കുറിച്ച്‌ പറയുകയായിരുന്നു, ഒരു

അഭിമുഖത്തിലാണ് പാര്‍വ്വതി വെളിപ്പെടുത്തിയത്. നല്ല ഓര്‍മ്മകള്‍ക്കിടയിലും പാര്‍വതിയുടെ മനസ്സ് നോവിച്ച ഇളയ സഹോദരി ദീപ്തിയുടെ അകാലത്തിലുള്ള വേര്‍പാട് ഇന്നും തന്റെ കുടുംബത്തിന്റെ വലിയ വേദനയാണെന്ന് പാര്‍വതി പങ്കുവയ്ക്കുന്നു. തിരുവല്ല കവിയൂരിലെ രാമചന്ദ്രകുറുപ്പിന്റെയും പത്മഭായിയുടെയും രണ്ടാമത്തെ മകളായിരുന്നു അശ്വതി കുറുപ്പ് എന്ന പാര്‍വ്വതി. ജ്യോതി എന്ന ചേച്ചിയും ദീപ്തി എന്ന ഇളയ സഹോദരിയുമാണ് അശ്വതിക്കുണ്ടായിരുന്നത്.

എന്നാല്‍ ദീപ്തി അകാലത്തില്‍ മരിക്കുകയായിരുന്നു. സഹോദരി ദീപ്തിയെക്കുറിച്ച്‌ പാര്‍വതി പറഞ്ഞത് ഇങ്ങനെ:എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവള്‍, അവള്‍ ഞങ്ങളെ വിട്ടു പോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും. ചിലപ്പോള്‍ ചില കോളേജിന്റെ വരാന്തകളില്‍ ഞാന്‍ അവളെ ശ്രദ്ധിക്കും അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും, വൈകാരികമായ വേദനയോടെ പാര്‍വതി പറയുന്നു. ഹരിഹരന്‍ എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ‘ആരണ്യകം’ എന്ന ചിത്രത്തിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. ഒരാള്‍ നഷ്ടപ്പെടുമ്ബോഴാണ് അത് എത്രത്തോളം വലുതാണെന്ന് മനസിലാകുന്നതെന്നും തന്റെ കുടുംബത്തിന്റെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് അനിയത്തി ദീപ്തിയുടെ മരണമെന്നും പാര്‍വതി പറയുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!