പറയാൻ മറന്ന പ്രണയം..
എന്നും ഞാൻ നിന്നെ കണ്ടു.
എന്നും നീ എന്നെയും കണ്ടു.
കാണുന്ന നിമിഷം എന്ത് രസം,
കാണാതെ ഇരുന്നാലോ എന്ത് ദുഖം.
ഒരു ചിരി പോലും നിൻ ചുണ്ടിൽ വിടർനീല്ല …
എന്നും മൗനത്തിൻ കണ്ണുകൾ മാത്രം.
എന്ത് ചോദിക്കണം എന്നെനിക്കറിയില്ല?
അങ്ങനെ ഒരുപാട് നാൾ കഴിഞ്ഞു.
ഒരുനാൾ ഞാൻ പേരു ചോദിച്ചു,
അതിൻ മറുപടി വെറുമൊരു പുഞ്ചിരി മാത്രം.
ആ പുഞ്ചിരിതൻ അർത്ഥം പ്രേമമോ?
ഇഷ്ടമോ?
സൗഹൃദമോ?
എന്തെന്നെനികറിയീല്ല. എങ്കിലും……..
യെൻ മനസ്സിൽ ആദ്യമായി തോന്നിയ പ്രണയം
ആ സ്‌ത്രീ രൂപത്തോട് മാത്രം…………….
-Vishnu Sasidharan
