അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കാതെ വിവാഹത്തിനുള്ള പണം ഞാൻ സ്വന്തമായി സമ്പാദിച്ചു !!

നടി നർത്തകി എന്നീ നിലകളിൽ പാരീസ് ലക്ഷ്മിയെ മലയാളികൾക്ക് ഏറെ പരിചിതമാണ്, തെക്കൻ ഫ്രാൻസിലാണ് ലക്ഷ്മി ജനിച്ചതും വളർന്നതും, എന്നാലും ലക്ഷ്മിക്കും അമ്മയ്ക്കും ഇന്ത്യ ആണ് ഏറെ ഇഷ്ടം. കഥകളി കലാകാരൻ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തിൽ ആണ് ലക്ഷ്മിയുടെ താമസം, സിനിമകളിലും താരം സജീവമാണ്, ഇപ്പോൾ ഭർത്താവിനെ കുറിച്ചും തന്റെ വിവാഹത്തെ കുറിച്ചും താരം വ്യക്തമാക്കുകയാണ്.  ഇരുവരും ആദ്യം മുതലേ സുഹൃത്തുക്കൾ ആയിരുന്നു. ആദ്യം കാണുമ്പൊൾ ലക്ഷ്മിക്ക് ഏഴു വയസ്സും സുനിലിന് ഇരുപത്തിയൊന്ന് വയസ്സും ആയിരുന്നു.

ലക്ഷ്മിക്ക് 19 വയസ്സായപ്പോൾ സുനിലിനെ വിവാഹം കഴിക്കണം എന്ന ആഗ്രഹം ഉണ്ടായി, എന്നാൽ വളരെ ചെറുപ്പം ആയത് കൊണ്ട് അന്ന് ഒരു തീരുമാനം എടുക്കുവാൻ ലക്ഷ്മിക്ക് കഴിഞ്ഞില്ല. ആ സമയത്താണ് ലക്ഷ്മിയുടെ വിസ തീർന്നതും. അങ്ങനെ വീട്ടുകാർക്കൊപ്പം ലക്ഷ്മി പാരിസിൽ മടങ്ങി എത്തി, ആ സമയത്ത് വിവാഹത്തെ പറ്റി ഒരുപാട് താരം ചിന്തിച്ചു. ലക്ഷ്മി വീട്ടുകാരോട് പറഞ്ഞപ്പോൾ അവർക്കും അതിൽ ഒരു ഉറപ്പ് തോന്നിയില്ല, ലക്ഷ്മി വളരെ യാങ് ആയത് ആയിരുന്നു അതിനു കാരണം.

ലക്ഷ്മിയുടെ മാതാപിതാക്കൾ അത്ര സമ്പന്നർ അല്ലായിരുന്നു, എല്ലാ സേവിങ്‌സും ഉപയോഗിച്ചാണ് ഇന്ത്യയിൽ വന്ന് പോയിരുന്നത്. സുനിലിനെ വിവാഹം ചെയ്യുവാൻ അവരുടെ പണം ചോദിക്കുവാൻ ലക്ഷ്മി തയ്യാറല്ലായിരുന്നു, അത് കൊണ്ട് സ്വന്തമായി പണം സമ്പാദിക്കണമായിരുന്നു.  ഒരു വര്ഷം കൊണ്ടാണ് ലക്ഷ്മി വിവാഹത്തിനുള്ള പണം സമ്പാദിച്ചത്, പാരിസിൽ കുറേ പെർഫോമൻസ് ചെയ്തു ലക്ഷ്മിക്ക് ഭരതനാട്യം പ്രാക്ടീസ് ചെയ്യാൻ പറ്റിയ സ്ഥലമോ സൗകര്യമോ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കിയാണ് വിവാഹം കഴിച്ചത് എന്നും താരം വ്യക്തമാക്കുന്നു.