പെണ്ണ് പെണ്ണാകണം എങ്കില്‍ മഞ്ജു വാര്യരെ പോലെയാകണം..!! നടന്റെ വാക്കുകള്‍ വൈറലാകുന്നു…

മലയാളത്തിന്റെ എക്കാലത്തേയും ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. വിവാഹ ശേഷം അഭിനയ മേഖലയില്‍ നിന്ന് പടിയിറങ്ങിയ മഞ്ജുവിന്റെ ശക്തമായ തിരിച്ചു വരവ് ആരാധകരെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോഴും പുതിയ സിനിമകളും ആയി തിരക്കിലാണ് താരം.…

മലയാളത്തിന്റെ എക്കാലത്തേയും ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. വിവാഹ ശേഷം അഭിനയ മേഖലയില്‍ നിന്ന് പടിയിറങ്ങിയ മഞ്ജുവിന്റെ ശക്തമായ തിരിച്ചു വരവ് ആരാധകരെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോഴും പുതിയ സിനിമകളും ആയി തിരക്കിലാണ് താരം. അതിനിടെ ബോളിവുഡ് സിനിമാ മേഖലയിലേക്കും മഞ്ജു അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. അനുദിനം മഞ്ജുവിനോട് ഉള്ള മതിപ്പ് ആരാധകര്‍ക്കും മറ്റ് പ്രേക്ഷകര്‍ക്കും കൂടി വരികയാണ്. ഈ അവസരത്തിലാണ് തമിഴ് നടന്‍ പാര്‍ത്ഥിപന്‍ മഞ്ജുവിനെ കുറിച്ച് പറഞ്ഞ് വാക്കുകള്‍ വൈറലായി മാറുന്നത്. മഞ്ജുവിനെ കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ….

വാക്കുകള്‍ മഞ്ജു വാര്യരും ഞാനും തമ്മില്‍ മുന്‍ പരിചയം ഇല്ല. എന്റെ കഥൈ, തിരക്കഥെയ്, വാസനം, എന്ന സിനിമ കണ്ട് മഞ്ജു എന്റെ ഫോണ്‍ നമ്പര്‍ തേടി കണ്ടുപിടിച്ചു എന്നെ അഭിനന്ദിക്കാന്‍ വിളിച്ചിരുന്നു. ഒത്ത സെറിപ്പ് എന്ന സിനിമ അവര്‍ കണ്ടിട്ടില്ല എന്ന് തോന്നുന്നു. കണ്ടിരുന്നെങ്കില്‍ അവര്‍ എന്നെ വിളിച്ചു അഭിനന്ദിച്ചേനെ.നമ്പര്‍ അല്ല എന്റെ ഫോണ്‍ തന്നെ തരാം നിങ്ങള്‍ നേരിട്ട് ഡയല്‍ ചെയ്തോളൂ എന്നും ചിരിച്ചുകൊണ്ട് ആദ്ദേഹം പറയുന്നു. ഇങ്ങനെ ഞാന്‍ എന്തുകൊണ്ട് പറഞ്ഞു എന്നാല്‍ ഒരു സിനിമ കണ്ടു സിനിമ നല്ലത് ആണെന്ന് പറയാന്‍ ഒരു നല്ല മനസ്സ് വേണം. അതാണ് നമ്പര്‍ തേടി കണ്ടുപിടിച്ചു എന്നെ വിളിച്ചത്.തമിഴ് നാട്ടില്‍ കൃപാനന്ദ വാര്യര്‍ എന്നൊരാള്‍ ഉണ്ടായിരുന്നു. കൃപാനന്ദവാര്യരും മഞ്ജുവും തമ്മില്‍ വലിയ വ്യത്യസം ഒന്നുമില്ല, കൃപാനന്ദ വാര്യര്‍ ആത്മീയ പ്രഭാഷകന്‍ ആണ്.

മഞ്ജു വാര്യര്‍ ആത്മീയത പ്രസംഗിക്കുന്നില്ല, പകരം പെണ്ണിന്റെ ശക്തി എന്താണ് അഴക് എന്താണ് എന്നതിന്റെ തെളിവാണ് മഞ്ജു. ഉദാഹരണത്തിനു ഒരു കമ്പി, അത് ചുമ്മാതിരുന്നാല്‍ തുരുമ്പ് പിടിക്കും. എന്നാല്‍ അതിനുള്ളിലൂടെ ഒരു ചെറിയ വൈദ്യുതി ഇരുന്നാല്‍ അത് തുരുമ്പിക്കില്ല. ഒരു പെണ്ണ് പെണ്ണാണ് എന്ന് പറഞ്ഞുകൊണ്ട് വെറുതെ ഇരുന്നാല്‍ കാര്യമില്ല. അവളുടെ കഴിവുകള്‍ എല്ലാം നശിച്ചു പോകും. തന്നില്‍ സ്ത്രീത്വത്തിന്റെ ബോധം ഉള്ള ഒരാള് ആണെങ്കില്‍ മഞ്ജുവിനെ പോലെ നല്ല സുന്ദരിയായി എനര്‍ജെറ്റിക്കായി ഇരിക്കും. കമ്പിക്കുള്ളിലെ കറന്റ് പോലെയാണ് നിങ്ങളുടെ ഉള്ളിലെ എനര്‍ജി, നിങ്ങളുടെ സിനിമ നിങ്ങളുടെ അഭിനയം ഒക്കെ കാണുമ്പോള്‍ അഭിമാനം തോന്നുന്നു. ഒരു പെണ്ണ് തന്റെ ഉള്ളില്‍ ശക്തിയെ എങ്ങനെ തിരിച്ചറിഞ്ഞു ജീവിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് മഞ്ജു വാര്യര്‍.