പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് ജയറാമും പാര്‍വതിയും . സിനിമയിലെ പ്രണയ ജോഡികള്‍ ജീവിതത്തിലും ഒന്നാകുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് പാര്‍വതി. ഇന്നും താരത്തിന്റെ പഴയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമാണ്. പാര്‍വതിയുടെ രണ്ടാം വരവിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ച നടന്നിരുന്നു. ഇപ്പോഴിത പാര്‍വതി എന്ന നടിയ്ക്ക് തിരിച്ചു വരവില്‍ അഭിനയിക്കാന്‍ ഏറ്റവും ആഗ്രഹമുള്ള നടന്റെ പേര് വെളിപ്പെടുത്തുകയാണ് ഭര്‍ത്താവും നടനമുമായ ജയറാം.
തന്റെ പേരോ, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളെ ആയിരിക്കില്ല പാര്‍വതി ചൂസ് ചെയ്യുക. മമ്മൂട്ടിയുടെ പേരായിരിക്കും പാര്‍വതി തിരഞ്ഞെടുക്കുക എന്ന് ജയറാം പറഞ്ഞു. മോഹന്‍ലാല്‍ , മമ്മൂട്ടി. ജയറാം, സുരേഷ് ഗോപി എന്നിങ്ങനെ മുന്‍നിര നായകന്മാരുടെ നായികയായി പാര്‍വതിയ്ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നു. മമ്മൂട്ടിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ പാര്‍വതി തിളങ്ങിയിരുന്നു.
കൂടാതെ ഏതു നായികക്കൊപ്പം ജയറാം അഭിനയിക്കാനാണ് പാര്‍വതി ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനും താരം കൃത്യമായ മറുപടി നല്കി. ഉര്‍വശിയുടെ പേരാകും പാര്‍വതി പറയുകയെന്ന് താരം തുറന്നു പറഞ്ഞു.. ജയറാം-ഉര്‍വശി താര ജോഡികള്‍ ഏകദേശം ഇരുപത്തിയഞ്ചളോളം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
തന്റെ നായികമാരില്‍ ഉര്‍വശി എന്ന നടിയുടെ റേഞ്ച് മറ്റൊരു നടിമാര്‍ക്കും ഇല്ലെന്നും അതൊരു പ്രത്യേക അവതാരം തന്നെ ആണെന്നും ജയറാം പങ്കുവയ്ക്കുന്നു.പഴയകാല എല്ലാ നടിമാര്‍ക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞെങ്കിലും ‘പഞ്ചതന്ത്രം’ പോലെയുള്ള സിനിമകളില്‍ ഇപ്പോഴും ഉര്‍വശി തന്റെ നായികയായി തുടരുകയാണെന്നും ജയറാം പറയുന്നു. പാര്‍വതിയെ പോലെ തന്നെ ജയറാമിന്റ ഭാഗ്യ നായികയായിരുന്നു ഉര്‍വശിയും. പാര്‍വതി-ജയറാം കോമ്ബോ പോലെ ഉര്‍വശി, ജയറാം താരജോഡികളും 90 കളിലെ ഹിറ്റ് താരജോഡികളായിരുന്നു. ഇപ്പേഴും ഇവരുടെ ചിത്രങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാകാറുണ്ട്.
