ആറുവർഷമാണ് പാർവതി ജീവിച്ചത്, ആ ആറുവർഷങ്ങൾ ഓർമ്മയിൽ തന്നെയില്ല - മലയാളം ന്യൂസ് പോർട്ടൽ
Film News

ആറുവർഷമാണ് പാർവതി ജീവിച്ചത്, ആ ആറുവർഷങ്ങൾ ഓർമ്മയിൽ തന്നെയില്ല

പ്രേക്ഷർക്ക്  പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പാർവതിയും ജയറാമും, വിവാഹശേഷം പാർവതി കുടുംബവുമായി മുന്നോട്ട് പോകുകയാണ്, ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്, യുവനായകന്മാരുടെ കൂട്ടത്തിലേക്ക് കാളിദാസും എത്തിക്കഴിഞ്ഞു, മകൾ മാളവിക സിനിമയിൽ ഇതുവരെ എത്തിയിട്ടില്ല, എന്നിരുന്നാലും മാളവിക സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്,

Cinema-Diary-Parvathy-Kalidas-Jayaram

ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, തങ്ങളുടെ പുത്തൻ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് വേണ്ടി ഇവർ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ പാർവതിയുടെ ഒരു പഴയകാല ഇന്റർവ്യൂയിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, ആറു വര്‍ഷം മാത്രമാണ് പാര്‍വതി അഭിനയ രംഗത്ത് ഉണ്ടായിരുന്നത്. അക്കാലത്തെക്കുറിച്ചു താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചതിങ്ങനെ..

‘ആറുവര്‍ഷമേ പാര്‍വതി ജീവിച്ചിട്ടുള്ളൂ. അതിന് മുമ്ബ് അശ്വതിയായിരുന്നു. അതുകഴിഞ്ഞും അശ്വതിയാണ്. ഈ ആറുവര്‍ഷം എന്റെ ഓര്‍മയിലേ ഇല്ല. അതൊരു പുകമറയില്‍ ഇരിക്കുകയാണ്. പക്ഷേ ഈ ആറുവര്‍ഷംകൊണ്ട് ഞാന്‍ നേടിയത് എന്നെ ഇഷ്ടമുള്ള കുറെപ്പേരുടെ സ്‌നേഹമാണ്. അതൊരിക്കലും ഒന്നിനും പകരമാവില്ല. അങ്ങനെ നോക്കുമ്ബോള്‍ ജീവിതം ഒരുപാട്‌അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നുന്നു.’  എന്നാണ് പാർവതി പറയുന്നത്.

malvika-jayram-with-parvath

പാര്വതിയുടെയും ജയറാമിന്റെയും മകൾ മാളവിക ഇതുവരെ സിനിമയിൽ എത്തിയിട്ടില്ല, താരപുത്രീയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ . സിനിമയിൽ തനിക്ക് ഉണ്ണിമുകുന്ദന്റെ നായികയാകാൻ ആണ് ഇഷ്ടം എന്ന് മാളവിക പറഞ്ഞിട്ടുണ്ട്, തന്റെ നീളത്തിനും വണ്ണത്തിനും പറ്റിയ ആളാണ് ഉണ്ണിമുകുന്ദൻ എന്നും താരം മാളവിക വ്യക്തമാക്കി

 

Trending

To Top
Don`t copy text!