അമ്മയാകാൻ ഒരുങ്ങി പാർവതി വിജയ്, ചിത്രം ഏറ്റെടുത്ത് ആരാധകർ

റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടി മുന്നേറികൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മീര വാസുദേവ് ആണ് ചിത്രത്തിൽ സുമിത്രയെന്ന…

റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടി മുന്നേറികൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മീര വാസുദേവ് ആണ് ചിത്രത്തിൽ സുമിത്രയെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കുടുംബവുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവവികാസങ്ങൾ ആണ് പരമ്പരയുടെ പ്രമേയം. പരമ്പരയിൽ സുമിത്രയുടെ മകൾ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് പാർവതി വിജയ് ആയിരുന്നു. പരമ്പരയിൽ തിളങ്ങിനിന്ന സമയത്ത് ആയിരുന്നു താരത്തിന്റെ പെട്ടന്നുള്ള പ്രണയ വിവാഹം. അരുൺ ആണ് താരത്തിന്റെ ഭർത്താവ്. ടെലിവിഷൻ താരം മൃദുല വിജയിയുടെ അനുജത്തികൂടിയാണ് പാർവതി. എന്നാൽ താരം വിവാഹിതയായതോടു കൂടി പരമ്പരയിൽ നിന്ന് അപ്രത്യക്ഷം ആയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ പാർവതി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം പ്രേഷകരുടെ ഭാഗത്ത് നിന്ന് നല്ല പിന്തുണയും ലഭിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ പാർവതി പങ്കുവെക്കുന്ന ചിത്രങ്ങൾ ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്, അരുണിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ ചിത്രമായിരുന്നു പാര്‍വതി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. സെറ്റ് സാരിയും മുല്ലപ്പൂവും വെച്ചുള്ള പാര്‍വതിയുടെ ചിത്രം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. സ്‌നേഹം അറിയിച്ചെത്തിയ ആരാധകര്‍ ചേച്ചി ഗര്‍ഭിണിയാണോ എന്നും ചോദിച്ചിരുന്നു. ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി നല്‍കിയിരുന്നുവെങ്കിലും ഈ ചോദ്യത്തിന് പാര്‍വതി ഉത്തരം നല്‍കിയിരുന്നില്ല. ഇതോടെ താരം അമ്മയാകാൻ ഉള്ള തയ്യാറെടുപ്പായിലാണെന്ന് തീരുമാനിച്ചിരിക്കുകയാണ് ആരാധകർ

കുടുംബവിളക്ക് പരമ്പരയിലെ ക്യാമറമാൻ ആയിരുന്നു അരുൺ. പരമ്പരയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പരസ്പ്പരം കാണുന്നതും പ്രണയത്തിൽ ആകുന്നതും. ലോക് ഡൗണ്‍ സമയത്ത് ആയിരുന്നു ഇവരുടെ വിവാഹം. വളരെ ലളിതമായ രീതിയിൽ ക്ഷേത്ര നടയിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതർ ആയത്. വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോട് കൂടിയാണ് ഇവരുടെ വിവാഹവാർത്ത ആരാധകർ അറിയുന്നത്.