ഈ നിമിഷവും ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു ഫേക്ക് ഓഡിഷന്‍ നടക്കുന്നുണ്ടായിരിക്കും…! പാര്‍വ്വതി

സിനിമാ രംഗത്ത് സത്രീകള്‍ക്ക് എതിരെ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് നടി പാര്‍വ്വതി തിരുവോത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. മലയാള സിനിമാ രംഗത്തെ ഉറച്ച സ്ത്രീ ശബ്ദങ്ങളില്‍ ഒരാളാണ് പാര്‍വ്വതി. മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ ഒരു സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ഹേമ കമ്മിഷന്‍ പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയും എന്നുമെല്ലാം നടി നടത്തിയ പ്രസ്താവനകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമാ രംഗത്ത് നടക്കുന്ന ഫേക്ക് ഓഡീഷനുകളെ കുറിച്ച് പാര്‍വ്വതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. ഞാനിത് പറയുമ്പോഴും നമ്മള്‍ ഇരുന്ന് സംസാരിക്കുമ്പോഴും ഏതെങ്കിലും ഒരു സ്ഥലത്ത് ഓഡീഷന്‍ റൂം പോലെ ക്രിയേറ്റ് ചെയ്ത് ഒരു ഫേക്ക് ഓഡീഷന്‍ നടക്കുന്നുണ്ടാകുമെന്ന് നടി പാര്‍വ്വതി അഭിമുഖത്തില്‍ പറയുന്നു. അവിടെ ഒരു പെണ്‍കുട്ടി ഭയന്ന് മുറി ലോക്ക് ചെയ്ത് ഇരിക്കുന്നുണ്ടാകും. ചിലര്‍ക്ക് ആ സാഹചര്യത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കുന്നുണ്ടാവില്ല. ഇത്തരം അവസ്ഥകളില്‍ സ്ത്രീകള്‍ ഒരിക്കലും സുരക്ഷിതരല്ല.

ഇതു മനസ്സിലാകുന്നതോടെ അവര്‍ സിനിമാ മേഖല വിട്ടുപോകാന്‍ നിര്‍ബന്ധിതപ്പെടുകയാണെന്ന് താരം പറയുന്നു. അവര്‍ സുരക്ഷിതരല്ല എന്ന് തോന്നുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. നിയമ നിര്‍മ്മാണം വൈകിക്കുന്നതിലൂടെ ഒരുപാട് പെണ്‍കുട്ടികള്‍ അപകടത്തില്‍ അകപ്പെടുകയാണ് എന്നും പാര്‍വ്വതി ചൂണ്ടിക്കാട്ടുന്നു.

ആ പെണ്‍കുട്ടികള്‍ക്കും ജോലി ചെയ്യാനുള്ള എല്ലാ അവകാശവും ഉണ്ട്. ജീവിക്കാന്‍ അവകാശമുള്ള ആര്‍ട്ടിസ്റ്റുകള്‍ തന്നെയാണ് അവരും. പക്ഷെ അവര്‍ സിനിമയും മറ്റ് ജോലി സ്ഥലങ്ങളും വിട്ട് പോകും. കാരണം അവര്‍ ചിന്തിക്കുന്നത് ഞങ്ങളെ സംരക്ഷിക്കാന്‍ ഇവിടെ നിയമം ഇല്ല എന്നതാണ് എന്നും പാര്‍വ്വതി പറയുന്നു.

Previous articleഡോണിന് ടിക്കറ്റ് എടുക്കാം, ധൈര്യമായി…! ശിവകാര്‍ത്തികേയന്‍ പൊളിച്ചു..! ശ്രദ്ധ നേടി കുറിപ്പ്..!
Next articleപ്രിയ അപ്പുണ്ണി ശശി.. പുഴുവില്‍ നിങ്ങളാണ് പുലി… ശ്രദ്ധ നേടിയ കുറിപ്പ്..!