ജീവിതത്തിലെ സുന്ദരനിമിഷങ്ങളിൽ ആണ് താൻ ഇപ്പോൾ, ഇനിയൊരു മടങ്ങിവരവ് ഉണ്ടാകില്ല!

റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടി മുന്നേറികൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മീര വാസുദേവ് ആണ് ചിത്രത്തിൽ സുമിത്രയെന്ന…

Parvathy about Kudumbavilakku

റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടി മുന്നേറികൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മീര വാസുദേവ് ആണ് ചിത്രത്തിൽ സുമിത്രയെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കുടുംബവുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവവികാസങ്ങൾ ആണ് പരമ്പരയുടെ പ്രമേയം.

Parvathy Vijay
Parvathy Vijay

പരമ്പരയിൽ സുമിത്രയുടെ മകൾ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് പാർവതി വിജയ് ആയിരുന്നു. പരമ്പരയിൽ തിളങ്ങിനിന്ന സമയത്ത് ആയിരുന്നു താരത്തിന്റെ പെട്ടന്നുള്ള പ്രണയ വിവാഹം. അരുൺ ആണ് താരത്തിന്റെ ഭർത്താവ്. ടെലിവിഷൻ താരം മൃദുല വിജയിയുടെ അനുജത്തികൂടിയാണ് പാർവതി. എന്നാൽ താരം വിവാഹിതയായതോടു കൂടി പരമ്പരയിൽ നിന്ന് അപ്രത്യക്ഷം ആയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ പാർവതി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം പ്രേഷകരുടെ ഭാഗത്ത് നിന്ന് നല്ല പിന്തുണയും ലഭിക്കാറുണ്ട്.

Parvathy Vijay Images
Parvathy Vijay Images

ഇപ്പോഴിതാ ഇൻസ്റാഗ്രാമിലൂടെ ആരാധകർ ചോദിച്ച നിരവധി ചോദ്യങ്ങൾക്കുള്ള മറുപടി നൽകിയിരിക്കുകയാണ് താരം. ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം ഏതാണെന്ന് ആരാധകന്റെ ചോദ്യത്തിന് തന്റെ വിവാഹം ആയിരുന്നു അതെന്നാണ് പാർവതി നൽകിയ മറുപടി. ഇപ്പോഴുള്ള ആഗ്രഹം എന്താണെന്നു ചോദിച്ചപ്പോൾ താന്‍ ബിബിഎ ബിരുദധാരി ആണെന്നും, ഇനിയും തുടർന്ന് പഠിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു. ഇനി കുടുംബവിളക്കിലേക്ക് മടങ്ങിയെത്താൻ സാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് ഇനി ഒരു മടങ്ങി വരവ് ഉണ്ടാകില്ലെന്നുമാണ് താരം പറഞ്ഞ മറുപടി.

Parvathy Vijay Photos
Parvathy Vijay Photos

പ്രണയത്തിൽ ആരാണ് ആദ്യം പ്രപ്പോസ് ചെയ്തതെന്ന് ചോദിച്ചപ്പോൾ അരുൺ ആണ് അവന്റെ ഇഷ്ട്ടം ആദ്യം എന്നോട് പറഞ്ഞതെന്നും താരം മറുപടി പറഞ്ഞു. രണ്ടു പേർക്കും ഇപ്പോൾ എത്രയാണ് പറയാമെന്ന ചോദ്യത്തിനും താരം കൃത്യമായ മറുപടി പറഞ്ഞു. എനിക്ക് 21 ഉം അരുണിന് 27 ഉം. കുടുംബവിളക്ക് പരമ്പരയിലെ ക്യാമറമാൻ ആയിരുന്നു അരുൺ. പരമ്പരയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പരസ്പ്പരം കാണുന്നതും പ്രണയത്തിൽ ആകുന്നതും. ലോക് ഡൗണ്‍ സമയത്ത് ആയിരുന്നു ഇവരുടെ വിവാഹം. വളരെ ലളിതമായ രീതിയിൽ ക്ഷേത്ര നടയിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതർ ആയത്. വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോട് കൂടിയാണ് ഇവരുടെ വിവാഹവാർത്ത ആരാധകർ അറിയുന്നത്.