പ്രസവശേഷം ഭർത്താവിനൊപ്പം ആദ്യ നൃത്തവിഡിയോ പങ്കുവെച്ച് പാർവതി!

പാർവതി കൃഷ്ണ എന്ന നടി മിനിസ്‌ക്രീനിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. ആൽബം സോങ്ങുകളിലും ടെലിവിഷൻ പാരമ്പരകളിലുമെല്ലാം അഭിനയിച്ച് ശ്രദ്ധ നേടിയ താരം കഴിഞ്ഞ ദിവസം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാൽ ഗർഭിണിയായ നാൾ…

Parvathy new video

പാർവതി കൃഷ്ണ എന്ന നടി മിനിസ്‌ക്രീനിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. ആൽബം സോങ്ങുകളിലും ടെലിവിഷൻ പാരമ്പരകളിലുമെല്ലാം അഭിനയിച്ച് ശ്രദ്ധ നേടിയ താരം കഴിഞ്ഞ ദിവസം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാൽ ഗർഭിണിയായ നാൾ മുതൽ തന്നെ പാർവതിക്ക് നേരെ കടുത്ത വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അടുത്തിടെ പൂർണ്ണ ഗർഭിണിയായി നിരവയറോടെ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. വീഡിയോ പ്രേക്ഷക ശ്രദ്ധ നേടിയതിനു ശേഷം താരത്തിനെതിരെ കടുത്ത വിമർശനങ്ങൾ ആണ് ഉയർന്നു വന്നത്. എന്നാൽ ഈ വിമർശനങ്ങൾ ഒന്നും പാർവതി കാര്യമാക്കിയില്ല എന്ന് മാത്രമല്ല,  തന്റെ കുഞ്ഞിന്റെ കാര്യത്തില്‍ ആരും വ്യാകുലപ്പെടേണ്ടതില്ലെന്നും പ്രസവിക്കുന്നതിന് തൊട്ടു മുമ്പ് വരെ സുംബയും ക്രിക്കറ്റും എല്ലാം കളിക്കുമെന്നും പാർവതി പറഞ്ഞിരുന്നു.

തനിക്ക് ഒരു ആൺകുട്ടി പിറന്നതിന്റെ സന്തോഷവും പാർവതി ആരാധകരുമായി പങ്കുവെച്ചിരുന്നു. പ്രസവത്തിന് ശേഷവും സോഷ്യൽ മീഡിയയിൽ സജീവമാണ് പാർവതി. ഇപ്പോൾ പ്രസവത്തിന് ദിവസങ്ങൾക്ക് ശേഷം വീണ്ടും ഡാൻസ് കളിച്ചിരിക്കുകയാണ് പാർവതി. ഭർത്താവിനൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പാർവതി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും നൃത്തം കണ്ട് രസിക്കുന്ന കുഞ്ഞിനേയും വിഡിയോയിൽ കാണാം. എല്ലാ തവണത്തേയും പോലെ ഇ വിഡിയോയ്ക്കും സമ്മിശ്ര അഭിപ്രായങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.

Parvathy
Parvathy

നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതോടൊപ്പം ഇതിനെ വിമര്‍ശിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്. പാതിരാത്രി കുഞ്ഞിന്റെ മുന്നില്‍വെച്ച് ചെയ്യാന്‍ പറ്റിയ കോപ്രായം ആണോ ഇതെന്നും  ഇവർക്കൊന്നും ഉറക്കമൊന്നുമില്ലേഎന്നും വിശ്രമം ഒന്നും വേണ്ടായോ എന്നുമൊക്കെ ചിലർ കുറ്റപ്പെടുത്തുമ്പോൾ മറ്റ് ചിലർ പാർവതിയുടെ വീഡിയോയെ അഭിനന്ദിക്കുന്നതിനൊപ്പം പ്രസവിച്ച ഉടനെ ഇങ്ങനെ നൃത്തം ചെയ്യരുതേ എന്ന് സ്നേഹത്തോടെ പറയുന്നുമുണ്ട്. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.