മമ്മൂക്ക അന്ന് അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍…! തുറന്ന് പറഞ്ഞ് പാര്‍വ്വതി ജയറാം!!

ഇപ്പോള്‍ മലയാള സിനിമാ രംഗത്ത് സജീവമല്ലെങ്കിലും മലയാളി സിനിമാ പ്രേമികളുടെ മനസ്സില്‍ എക്കാലത്തേയും പ്രിയ നായികയാണ് പാര്‍വ്വതി ജയറാം. നടന്‍ ജയറാമുമായുള്ള വിവാഹത്തിന് ശേഷമാണ് താരം പിന്നീട് അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്നത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇതില്‍ സിനിമാ അനുഭവങ്ങളെ കുറിച്ചും.. ജീവിതത്തെ കുറിച്ചും പാര്‍വ്വതി പറയുന്നു..

ഇപ്പോഴിതാ മമ്മൂക്കയുമൊത്തുള്ള ഒരു സിനിമയുടെ ലൊക്കേഷന്‍ അനുഭവം പങ്കുവെച്ച് എത്തിയ പാര്‍വ്വതിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയും പാര്‍വ്വതിയും ഒരുമിച്ച് അഭിനയിച്ച കാര്‍ണിവല്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് അനുഭവമാണ് പാര്‍വ്വതി പങ്കുവെച്ചത്. ഷൂട്ടിംഗ് നടക്കുമ്പോഴുള്ള മമ്മൂക്കയുടെ പ്രസന്‍സ് ഓഫ് മൈന്‍ഡിനെ കുറിച്ചാണ് പാര്‍വ്വതി പറഞ്ഞത്. കാര്‍ണിവല്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് തനിക്കുണ്ടായ അനുഭവമാണ് താരം പറയുന്നത്. അതൊരു ജീപ്പ് ഓടിക്കുന്ന രംഗമായിരുന്നു.

അന്ന് സീറ്റ് ബെല്‍റ്റ് പരിപാടിയൊന്നും ഇന്നത്തെ അത്ര സ്ട്രിക്റ്റ് അല്ലല്ലോ.. ഞാന്‍ ജീപ്പിന്റെ മുന്‍ സീറ്റില്‍ ആയിരുന്നു. വളരെ ക്വാഷ്യല്‍ ആയിട്ടാണ് ഇരിക്കുന്നത്. പെട്ടെന്ന് വണ്ടി സഡന്‍ ബ്രേക്കിട്ട് നിര്‍ത്തേണ്ടി വന്നപ്പോള്‍ മമ്മൂക്ക ആദ്യം നോക്കിയത് എന്റെ സുരക്ഷയാണ്. പെട്ടെന്ന് ബ്രേക്കിട്ടാല്‍ ഞാന്‍ എവിടെ ഇടിക്കും എന്ന് മനസ്സിലാക്കി അദ്ദേഹം തന്നെ കൈകൊണ്ട് തടുത്താണ് ബ്രേക്കിട്ടത് എന്നാണ് പാര്‍വ്വതി പറയുന്നത്.

അല്ലെങ്കില്‍ താന്‍ കണ്ണാടിയില്‍ പോയി ഇടിച്ചേനെ എന്നും താരം പറയുന്നു. അതിനെ കുറിച്ച് ഇന്നേ വരെ മമ്മൂക്കയോട് സംസാരിച്ചിട്ടില്ല എങ്കിലും എന്റെ ഓര്‍മ്മയില്‍ ഇപ്പോഴും തങ്ങി കിടക്കുന്ന ഒരു ഓര്‍മ്മയാണ് എന്നും പാര്‍വ്വതി ഓര്‍ത്തെടുക്കുന്നു.

Previous articleനയന്‍താര മാഡത്തില്‍ നിന്ന് തങ്കം..ബേബി.. പിന്നെ ഉയിര്‍..! ഇപ്പോള്‍ എന്റെ ഭാര്യ..! വിഘ്‌നേഷിന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ!
Next articleമോഹന്‍ലാലിനെ കുറിച്ചോര്‍ത്ത് അഭിമാനം!! ഷൂട്ടിംഗ് സെറ്റിലെ അനുഭവം പങ്കുവെച്ച് സഹ-സംവിധായിക!