അനീതിയ്ക്ക് എതിരെ ശബ്ദം ഉയര്‍ത്തിയപ്പോഴെല്ലാം പാര്‍വ്വതിയ്ക്ക് സംഭവിച്ചത് ഇതാണ്..!!

മലയാള സിനിമാ രംഗത്തെ ഉറച്ച സ്ത്രീശബ്ദങ്ങളില്‍ ഒരാളാണ് പാര്‍വ്വതി തിരുവോത്ത്. സിനിമാ തൊഴില്‍ രംഗത്ത് സ്ത്രീകള്‍ നേരിടേണ്ടിവരുന്ന അക്രമങ്ങള്‍ക്കെതിരെയും ചൂഷണങ്ങള്‍ക്ക് എതിരേയും ശക്തമായി പ്രതികരിക്കുന്ന താരത്തിന് പലപ്പോഴും അടിച്ചമര്‍ത്തലുകളും ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേ…

മലയാള സിനിമാ രംഗത്തെ ഉറച്ച സ്ത്രീശബ്ദങ്ങളില്‍ ഒരാളാണ് പാര്‍വ്വതി തിരുവോത്ത്. സിനിമാ തൊഴില്‍ രംഗത്ത് സ്ത്രീകള്‍ നേരിടേണ്ടിവരുന്ന അക്രമങ്ങള്‍ക്കെതിരെയും ചൂഷണങ്ങള്‍ക്ക് എതിരേയും ശക്തമായി പ്രതികരിക്കുന്ന താരത്തിന് പലപ്പോഴും അടിച്ചമര്‍ത്തലുകളും ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേ കുറിച്ച് താരം തന്നെ ഒരിക്കല്‍ ഒരു പ്രമുഖ മാധ്യമം വഴി തുറന്ന് പറഞ്ഞിട്ടുണ്ട്. തനിക്ക് ഇത്തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ ആ വ്യക്തിയുടെ പേര് പറയാന്‍ ഭയമാണെന്നും തനിക്ക് വധിഭീഷണി വരെ ഉണ്ടെന്നും താരം ഒരിക്കല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പറഞ്ഞ പാര്‍വ്വതിയുടെ വാക്കുകളാണ് വൈറലായി മാറുന്നത്… സര്‍ക്കാര്‍ റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് ശ്രമിക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയും. സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമെന്നും പാര്‍വതി തിരുവോത്ത് തുറന്നടിച്ചു.

അടുത്ത തെരഞ്ഞെടുപ്പ് വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും. തെരഞ്ഞെടുപ്പ് കാലത്ത് റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചലച്ചിത്രമേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നു.

Parvathy-Thiruvothu01

ചലച്ചിത്രമേഖലയില്‍ തെറ്റായ കാര്യങ്ങള്‍ക്കെതിരെ സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് സിനിമയിലെ ചില കരുത്തര്‍ മുന്നറിയിപ്പ് നല്‍കി. തന്നെ മാറ്റിനിര്‍ത്താനും നിശബ്ദയാക്കാനും ശ്രമിച്ചുവെന്നും പാര്‍വതി തിരുവോത്ത് വ്യക്തമാക്കിയിരിക്കുകയാണ്.