സംഘ്പരിവാര്‍ ബഹിഷ്‌കരണം ഫലം കണ്ടു!!! ആദ്യ ദിനം തന്നെ പത്താന്‍ 50 കോടി ക്ലബിലേക്ക്

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിങ് ഖാന്‍ ബോളിവുഡിലേക്ക് മാസ്സായി തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യ ദിനം തന്നെ പത്താന്‍ മികച്ച പ്രതികരണമാണ് നേടുന്നത്. സംഘ്പരിവാര്‍ സംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനം തള്ളിക്കളഞ്ഞ് ആരാധകര്‍ കിങ് ഖാന്റെ പത്താന്‍…

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിങ് ഖാന്‍ ബോളിവുഡിലേക്ക് മാസ്സായി തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യ ദിനം തന്നെ പത്താന്‍ മികച്ച പ്രതികരണമാണ് നേടുന്നത്. സംഘ്പരിവാര്‍ സംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനം തള്ളിക്കളഞ്ഞ് ആരാധകര്‍ കിങ് ഖാന്റെ പത്താന്‍ കാണാന്‍ കൂട്ടത്തോടെ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ദിനം തന്നെ പത്താന്‍ 50 കോടി ക്ലബിലെക്ക് എത്തുന്നെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡ് ചിത്രങ്ങള്‍ തിയേറ്ററില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന അവസരത്തിലാണ് പത്താന്‍ എത്തിയത്. ചിത്രത്തിലെ ബേഷാരംഗ് ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ ധരിച്ച ഓറഞ്ച് ബിക്കിനിയാണ് വിവാദമായിരുന്നത്. കാവി ബിക്കിനി ഹൈന്ദവ സംസ്‌കാരത്തെ അപമാനിക്കുകയാണെന്നാണ് സംഘ്പരിവാര്‍ സംഘടനകളുടെ ആരോപിച്ചത്.

പത്താന്‍ ഉച്ചവരെ ചിത്രം 20.35 കോടി രൂപ വാരിക്കൂട്ടിയതായി പ്രമുഖ സിനിമാ അനലിസ്റ്റായ തരണ്‍ ആദര്‍ശിന്റെ റിപ്പോര്‍ട്ട്. ആദ്യദിനം തന്നെ പത്താന്‍ ചിത്രത്തിന്റെ കളക്ഷന്‍ അമ്പത് കോടിയിലെത്തുമെന്ന് മറ്റൊരു അനലിസ്റ്റ് സുമിത് കദെല്‍ പറയുന്നു.ഇന്ത്യയില്‍ 5500 സ്‌ക്രീനുകളിലാണ് പത്താന്‍ റിലീസ് ചെയ്തിരിക്കുന്നത്. വിദേശത്ത് 2500 ഇടത്തും കേരളത്തില്‍ 130 തിയേറ്ററിലാണ് പത്താന്‍ എത്തിയിരിക്കുന്നത്.

റിലീസിന് മുമ്പ് തന്നെ പത്താന്‍ 4.19 ലക്ഷം അഡ്വാന്‍സ് ബുക്കിങ്ങ് നേടിയിരുന്നു. ബുധനാഴ്ച രാവിലെ ആറു മണിക്കായിരുന്നു പത്താന്‍ ആദ്യ ഷോ റിലീസ് ചെയ്തത്. 2018ല്‍ സീറോ എന്ന ചിത്രമാണ് അവസാനമായി തിയ്യേറ്ററിലെത്തിയ ഷാരുഖ് ചിത്രം.