പത്തൊമ്പതാം നൂറ്റാണ്ട് രണ്ടാം വാരത്തിലേക്ക്…! നന്ദി അറിയിച്ച് വിനയന്‍

ബിഗ് ബജറ്റ് പിരീഡ് ഡ്രാമ വിഭാഗത്തില്‍ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ രണ്ടാം വാരത്തിലേക്ക്.. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി രണ്ടാം ആഴ്ചയിലേക്ക് എത്തിയ സിനിമ ഇതുവരെ ഹൗസ്ഫുള്‍ ഷോകളിലാണ് പ്രദര്‍ശനം നടന്നത്… ഇപ്പോഴിതാ സിനിമയെ മികച്ച വിജയത്തോടെ രണ്ടാം വാരത്തിലേക്ക് എത്തിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.. പത്തൊമ്പതാം നൂറ്റാണ്ട് രണ്ടാം വാരത്തിലേക്ക് കടക്കുന്നു..

വല്യ താരമൂല്യത്തിന്റെ ആരവമൊന്നുമില്ലാതെ പുതിയൊരു താരോദയത്തിനു തുടക്കം കുറിക്കാന്‍ സഹായിച്ച എല്ലാ പ്രിയങ്കരരായ പ്രേക്ഷകര്‍ക്കും നന്ദി.. നന്ദി..എന്നാണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിനയന്റെ കരിയറില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയിട്ടുള്ള ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകനായി എത്തിയിരുന്നത്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് ചിത്രത്തില്‍ സിജു അവതരിപ്പിക്കുന്നത്.

മലയാളത്തില്‍ ഒരു പുത്തന്‍ താരോദയത്തിന് ഒപ്പം വിനയന്‍ എന്ന സംവിധായകന്റെ തിരിച്ച് വരവ് കൂടിയാണ് ഈ സിനിമ. കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ വലിയ ആവേശത്തോടെ കാത്തിരുന്ന ഈ സിനിമയ്ക്ക് അതേ ആകാംക്ഷ തീയറ്ററിലും തിരിച്ച് നല്‍കാന്‍ സാധിച്ചിട്ടുണ്ട്.

സൂപ്പര്‍സ്റ്റാറുകളെ മാറ്റി നിര്‍ത്തി മലയാളത്തിലെ വലിയൊരു താരനിരയെ തന്നെ അണിനിരത്തിയാണ് വിനയന്‍ ഈ സിനിമ ഒരുക്കിയത്. വലിയ താരമൂല്യം ഇല്ലാതെ ഈ പടം വിജയിപ്പിച്ചതിന് തന്നെയാണ് അദ്ദേഹത്തിനുള്ള ആദ്യത്തെ കൈയ്യടി ആരാധകര്‍ നല്‍കുന്നത്.

Nikhina