കാത്തിരിപ്പിന് വിരാമം… മലയാള സിനിമയ്ക്ക് ഇനി പുത്തന്‍ താരോദയം! പത്തൊന്‍പതാം നൂറ്റാണ്ട് എത്തുന്നു..!

സിനിമാ പ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിനയന്‍ ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയുടെ റിലീസിന്റെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. സംവിധാനയകന്‍ തന്നെയാണ് ഈ വിവരം തന്റെ സോഷ്യല്‍…

സിനിമാ പ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിനയന്‍ ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയുടെ റിലീസിന്റെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. സംവിധാനയകന്‍ തന്നെയാണ് ഈ വിവരം തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്ത് വിട്ടത്. മലയാള സിനിമയ്ക്ക് മറ്റൊരു താരോദയം ഉറപ്പാക്കിക്കൊണ്ട് ഓണത്തിന് സിനിമ തീയറ്ററുകളിലേക്ക് എത്തും എന്നാണ് വിനയന്‍ അറിയിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് ഈ ഓണാഘോഷത്തിന് തീയറ്ററിലെത്തുകയാണ്.

മലയാളത്തില്‍ മാത്രമല്ല തമിഴിലും, തെലുങ്കിലും, കന്നടയിലും, ഹിന്ദിയിലും ഉള്‍പ്പെടെ പാന്‍ ഇന്ത്യന്‍ സിനിമയായി നമ്മുടടെ ചിത്രം എത്തുന്നു… എന്നാണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സിനിമ എല്ലാ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും കഴിഞ്ഞ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തില്‍ സിനിമയ്‌ക്കൊപ്പം നിന്ന എല്ലാവര്‍ക്കും സംവിധായകന്‍ വിനയന്‍ നന്ദിയും അറിയിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തിലേറെയായി ബൃഹത്തായ ഈ ചരിത്ര സിനിമക്കുവേണ്ടി തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച

എല്ലാ സഹപ്രവര്‍ത്തകര്‍ക്കും വിശിഷ്യ നിര്‍മ്മാതാവ് ശ്രീഗോകുലം ഗോപാലേട്ടനും ഹൃദയത്തില്‍ തൊട്ട നന്ദി രേഖപ്പെടുത്തു..എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടൊപ്പം സിനിമയുടെ ഒരു പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. സ്റ്റാര്‍ഡം മാറ്റി വെച്ച് യുവ നടന്‍ സിജു വില്‍സണെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത സിനിമയാണ് പത്തൊന്‍പതാം നൂറ്റാണ്ട്. സ്ത്രീ സുരക്ഷക്കു വേണ്ടിയും, ശാക്തീകരണത്തിനായും ഏറെ ശബ്ദമുയരുന്ന ഈ കാലഘട്ടത്തില്‍ ‘പത്തൊമ്പതാം നൂറ്റാണ്ട് ‘ എന്ന സിനിമയും അതിന്റെ പ്രമേയവും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടും

എന്നു ഞാന്‍ വിശ്വസിക്കുന്നു.. എന്നായിരുന്നു സംവിധായകന്‍ ഈ സിനിമയെ കുറിച്ച് പറഞ്ഞത്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകന്‍ തന്റെ സഹജീവികള്‍ക്കായി നടത്തിയ പോരാട്ടത്തിന്റെ കഥ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയി തന്നെയാണ് പ്രേക്ഷകരിലേക്ക് എത്തുക.