ചരിത്രം ചലച്ചിത്രം ആകുമ്പോള്‍ ഇതൊരു ചരിത്രവിജയം ആകട്ടെ!! പത്തൊന്‍പതാം നൂറ്റാണ്ട് എത്തുന്നു!

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയുടെ ഏറ്റവും പുതിയ വിവരം പുറത്ത് വന്നിരിക്കുകയാണ്. സംവിധായകന്‍ വിനയന്‍ തന്നെയാണ് സിനിമയെ…

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയുടെ ഏറ്റവും പുതിയ വിവരം പുറത്ത് വന്നിരിക്കുകയാണ്. സംവിധായകന്‍ വിനയന്‍ തന്നെയാണ് സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്ത് വിട്ടിരിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയുടെ പബ്‌ളിസിറ്റി വര്‍ക്കുകള്‍ ആരംഭിച്ച വിവരമാണ് ഇപ്പോള്‍ വിനയന്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പബ്‌ളിസിറ്റി വര്‍ക്ക് ആരംഭിച്ചിരിക്കുന്നു..ഗോകുലം മുവീസ് തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത് എറണാകുളം ഷേണായിസ് തീയറ്ററില്‍ വച്ചിരിക്കുന്ന ബോര്‍ഡാണിത്..ചിത്രം സെപ്തംബറില്‍ തീയറ്ററുകളില്‍ എത്തും…എന്ന് കുറിച്ചുകൊണ്ട് സിനിമയുടെ ബോര്‍ഡിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ഈ സിനിമയില്‍ മലയാളത്തിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. അതേസമയം, പത്തൊന്‍പതാം നൂറ്റാണ്ട് പൊന്നിയിന്‍ സെല്‍വന്‍ എന്ന തമിഴ് സിനിമയുമായി റിലീസ് തീയതി ക്ലാഷ് ആകുമോ എന്നും പ്രേക്ഷകരില്‍ ചിലര്‍ സംശയം ഉണര്‍ത്തിയിരുന്നു.

അപ്പോള്‍ അതിന് മുന്‍പ് തന്നെ ഈ സിനിമ തീയറ്ററില്‍ എത്തുമെന്നാണ് സംവിധായകന്‍ വിനയന്‍ മറുപടി നല്‍കുന്നത്. ചരിത്രം ചലച്ചിത്രം ആയി മാറിയത് ഒരു ചരിത്രവിജയം ആകട്ടെ. നിരാശപെടേണ്ടി വരില്ല എന്നൊരുറപ്പുണ്ട് എന്നാണ് വരാനിരിക്കുന്ന വിനയന്‍ ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ പങ്കുവെയ്ക്കുന്ന പ്രതീക്ഷ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചരിത്രമാവും ഈ സിനിമ എന്നും ചിലര്‍ പറയുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അറ്റ്‌മോസ് മിക്‌സിംഗ് പൂര്‍ത്തിയായ വിവരം എല്ലാം വിനയന്‍ സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്യുന്നതാണ്…എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ചരിത്ര സിനിമയുടെ റിലീസ് തീയ്യതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍ ഇപ്പോള്‍.