രാജവീഥിയിലൂടെ മാറ് മറിച്ച് നടക്കാന്‍ ഹീനജാതിക്കാരായ നിനക്കൊക്കെ എങ്ങനെ ധൈര്യം വന്നു!! പത്തൊമ്പതാം നൂറ്റാണ്ടിന്റെ ടീസര്‍..!!

അങ്ങനെ ഒരു ചരിത്ര സിനിമ കൂടി മലയാളത്തില്‍ പിറന്നിരിക്കുകയാണ്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയുടെ ടീസര്‍ പ്രേക്ഷരിലേക്ക് എത്തി. പ്രഖ്യാപനം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി…

അങ്ങനെ ഒരു ചരിത്ര സിനിമ കൂടി മലയാളത്തില്‍ പിറന്നിരിക്കുകയാണ്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയുടെ ടീസര്‍ പ്രേക്ഷരിലേക്ക് എത്തി. പ്രഖ്യാപനം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയ സിനിമയായ ‘പത്തൊമ്പതാം നൂറ്റാണ്ട്’ന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, സിനിമ പ്രഖ്യാപിച്ച് രണ്ട് വര്‍ഷത്തോളമുള്ള ചിത്രീകരണത്തിന് ഒടുവിലാണ് ഇപ്പോള്‍ ടീസര്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്ന്.

വിനയന്റെ സംവിധാനത്തില്‍ സിജു വില്‍സണാണ് ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വേഷത്തിലാണ് സിജു എത്തുന്നത്. സ്റ്റാര്‍ഡം മാറ്റിവെച്ച് ഈ ഒരു ബിഗ് ബജറ്റ് സിനിമ സിജു വില്‍സണെ വെച്ച് ഒരുക്കാന്‍ വിനയന്‍ കാണിച്ച മനസ്സിന് മലയാളി സിനിമാ പ്രേമികള്‍ നേരത്തേ കൈയ്യടിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ടീസറും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചരിത്ര സംഭവങ്ങള്‍ സിനിമയാകുമ്പോള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ സിനിമയെ നോക്കി കാണുന്നത്.

നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന വ്യക്തിയുടെ കഥാപാത്രത്തിന് പുറമെ കായംകുളം കൊച്ചുണ്ണിയും മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയും സിനിമയില്‍ കഥാപാത്രങ്ങാളായി എത്തുന്നുണ്ട് എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ തിരക്കഥയും വിനയന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്.

സിനിമ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സിജു എന്ന നടനിലുള്ള ആത്മവിശ്വാസത്തെ കുറിച്ച് സംവിധായകന്‍ വിനയന്‍ പറഞ്ഞിരുന്നു. ടീസറിന്റെ സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള സിജുവിന്റെ ഷോട്ടുകളില്‍ നിന്ന് മലയാള യുവ താര നിരയുടെ മുന്‍പന്തിയിലേക്ക് സിജു വില്‍സണ്‍ എത്തും എന്നതിന് തെളിവാകുന്നു. താരത്തിന്റെ ഗംഭീര പ്രകടനങ്ങള്‍ കാണാന്‍ സിനിമാ ആസ്വാദകരും കാത്തിരിക്കുകയാണ്.