കാറിന് മുകളില്‍ ഇരുന്ന് നടന്‍ പവന്‍ കല്യാണിന്റെ യാത്ര; ഇതൊരു ഷൂട്ടിംഗ് അല്ല- വിഡിയോ

തെലുങ്ക് നടനും രാഷ്ട്രീയക്കാരനുമായ പവന്‍ കല്യാണിന്റെ ഒരു വീഡിയോ അദ്ദേഹത്തെ ‘ജനകീയ നേതാവ്’ എന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഗുണ്ടൂര് ജില്ലയിലെ ഇപ്പട്ടം ഗ്രാമത്തില്‍ ജനസേന പാര്‍ട്ടി (ജെഎസ്പി) പ്രസിഡന്റ്…

തെലുങ്ക് നടനും രാഷ്ട്രീയക്കാരനുമായ പവന്‍ കല്യാണിന്റെ ഒരു വീഡിയോ അദ്ദേഹത്തെ ‘ജനകീയ നേതാവ്’ എന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഗുണ്ടൂര് ജില്ലയിലെ ഇപ്പട്ടം ഗ്രാമത്തില്‍ ജനസേന പാര്‍ട്ടി (ജെഎസ്പി) പ്രസിഡന്റ് നടത്തിയ സന്ദര്‍ശനത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റോഡുകളുടെ വീതി കൂട്ടലിനായി വീടുകള്‍ പൊളിച്ചുനീക്കിയപ്പോള്‍ വഴിയരികിലായ പ്രദേശവാസികളെ കാണുക എന്നതായിരുന്നു പവന്‍ കല്യാണിന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുകളിലാണ് പവനെങ്കില്‍ ഉദ്യോഗസ്ഥരും അനുയായികളും കാറിന്റെ വശങ്ങളില്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. നിരവധി വാഹനങ്ങള്‍ അദ്ദേഹത്തെ പിന്തുടരുന്നത് കാണാം. ദൃശ്യങ്ങള്‍ ഒരു സിനിമാ രംഗം പോലെ തോന്നിപ്പിക്കും. വീഡിയോ സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.

മംഗള്‍ഗിരിയില്‍ എത്തിയപ്പോള്‍ പവന്റെ വാഹനം തടഞ്ഞു. തുടര്‍ന്ന് കാല്‍നടയായാണു താരം ആളുകള്‍ക്കരികില്‍ എത്തിയത്. വെള്ളിയാഴ്ചയാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. പ്രതിഷേധം ഉയര്‍ന്നതോടെ നവംബര്‍ 15 വരെ നടപടികള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.