‘ഈശോ’ സിനിമയിലെ വിവാദം! പി.സി ജോര്‍ജ് വീണ്ടും രംഗത്ത്!

പ്രഖ്യാപനം മുതല്‍ വിവാദത്തില്‍ അകപ്പെട്ട സിനിമയാണ് ഈശോ. സിനിമയുടെ പേര് തന്നെയാണ് പലരേയും ചൊടിപ്പിച്ചത്.. സിനിമയ്ക്ക് വിമര്‍ശന ശരങ്ങളുമായി പി.സി. ജോര്‍ജും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സിനിമ റിലീസ് ആയ അവസരത്തില്‍ ഈ സിനിമ…

പ്രഖ്യാപനം മുതല്‍ വിവാദത്തില്‍ അകപ്പെട്ട സിനിമയാണ് ഈശോ. സിനിമയുടെ പേര് തന്നെയാണ് പലരേയും ചൊടിപ്പിച്ചത്.. സിനിമയ്ക്ക് വിമര്‍ശന ശരങ്ങളുമായി പി.സി. ജോര്‍ജും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സിനിമ റിലീസ് ആയ അവസരത്തില്‍ ഈ സിനിമ കണ്ട് തന്റെ അഭിപ്രായം അറിയിച്ച് പി.സി ജോര്‍ജ് വീണ്ടും എത്തിയിരിക്കുകാണ്. സിനിമ കണ്ടതോടെ തനിക്കുണ്ടായ തെറ്റിദ്ധാരണകള്‍ എല്ലാം മാറി എന്നാണ് അദ്ദേഹം ട്രൂ ടിവിയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത്. ഈ സിനിമയുടെ പ്രഖ്യാപനം മുതല്‍ മതവികാരം വ്രണപ്പെടുത്തുന്നു

എന്ന രീതിയില്‍ സിനിമയുടെ പേര് തന്നെ മാറ്റണം എന്ന് പറഞ്ഞ് പിസി ജോര്‍ജ് അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.. എന്നാല്‍ സിനിമ കണ്ടിറങ്ങിയ ശേഷം തനിക്ക് ഉണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ എല്ലാം മാറി എന്നാണ് അദ്ദേഹം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ചില കുശുമ്പന്മാര്‍ ആണ് എന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞത്.. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പിസി ജോര്‍ജ് കുടുംബത്തോടെ എത്തിയാണ് ഈശോ എന്ന സിനിമ കണ്ടത്..

ഒപ്പം ഈശോ സിനിമയുടെ സംവിധായകന്‍ നാദിര്‍ഷാ, നടി നമിതപ്രമോദ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.. ആദ്യം പത്രത്തില്‍ വന്ന വാര്‍ത്ത ഈശോ..നോറ്റ് ഫ്രം ബൈബിള്‍ എന്നാണ് അപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്… എന്നാല്‍ ഇത് എന്ത് സുന്ദരമായ സിനിമയാണ്.. എന്നും ഈ സിനിമയിലെ ഈശോ എന്ന കഥാപാത്രം എത്ര മാന്യന്‍ ആണെന്നും അദ്ദേഹം പറഞ്ഞു,. ഈശോ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഈ സമയത്ത് തന്നെ ഇറങ്ങിയതില്‍ വളരെ സന്തോഷം.. നാദിര്‍ഷായെ ഞാന്‍ കുറേ ചീത്തവിളിച്ചിട്ടുണ്ട്.. പക്ഷേ.. ഈ സിനിമ വളരെ നല്ലൊരു സിനിമ ആണെന്നും.

ഈ കാലത്ത് എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ ആണെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.. സിനിമ വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ എല്ലാവര്‍ക്കും എല്ലാം മനസ്സിലാകും എന്ന് എനിക്ക് ഉറപ്പായിരുന്നു എന്ന് നാദിര്‍ഷായും പറയുന്നു.. പിസി ജോര്‍ജിനും കുടുംബത്തിനുമൊപ്പമാണ് ഏറെ സന്തോഷത്തോടെ നാദിര്‍ഷ സിനിമാ വിശേഷം പങ്കിട്ടത്.. ജയസൂര്യ നായകനായി എത്തിയ സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ സോണിലൈവിലാണ് എത്തിയത്.