റേച്ചലിന്റെ വിവാഹത്തിനു പിന്നാലെ പേളിയുടെ കുടുംബത്തിലേക്ക് ആ ദുഃഖ വാർത്ത, ആദരാഞ്ജലി നേർന്ന് സോഷ്യൽ മീഡിയ - മലയാളം ന്യൂസ് പോർട്ടൽ
Film News

റേച്ചലിന്റെ വിവാഹത്തിനു പിന്നാലെ പേളിയുടെ കുടുംബത്തിലേക്ക് ആ ദുഃഖ വാർത്ത, ആദരാഞ്ജലി നേർന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ രണ്ടുപേരും വളരെ സജീവമാണ്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് പേളി താൻ അമ്മയാകാൻ പോകുന്ന വാർത്ത എല്ലാവരെയും അറിയിച്ചത്, പിന്നാലെ പേളിയുടെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ശ്രീനിഷും എത്തിയിരുന്നു. അതിനു ശേഷം പേർളി പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം പ്രേക്ഷകരും മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. തന്റെ ഗർഭകാല വിശേഷങ്ങൾ പേർളി പങ്കുവെക്കുമ്പോൾ മാധ്യമങ്ങളും പ്രേക്ഷകരും ഇരു കൈകളും നീട്ടിയാണ് താരത്തിന്റെ വാർത്തകൾ സ്വീകരിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ആണ് ഇരുവർക്കും ഒരു പെൺകുട്ടി ജനിച്ചത്. നില ശ്രീനിഷ് എന്നാണ് കുഞ്ഞിന് ദമ്പതികൾ പേരും ഇട്ടത് .

Pearle

Pearle

കഴിഞ്ഞ ദിവസം പേളിയുടെ സഹോദരി റേച്ചലിന്റെ വിവാഹം ആയിരുന്നു, റേച്ചലിന്റെ വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി വൈറൽ ആയിരുന്നു, നിരവധി പേരാണ് റേച്ചലിന് ആശംസകൾ നേർന്ന് എത്തിയത്, എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്ത പേളിയുടെ കുടുംബത്തിലേക്ക് സങ്കടകരമായ ഒരു വാർത്ത എത്തിയിരിക്കുന്നു എന്നതാണ്,പേളിയുടെ പിതാവായ മാണി പോളിന്റെ സഹോദരന്‍ ഡേവീസ് വി പോള്‍ അന്തരിച്ചു എന്നാണ് പുറത്ത് വരുന്ന വാർത്ത.

സോഷ്യല്‍ മീഡിയ വഴി ഡേവീസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള പോസ്റ്റുകള്‍ നിറയുകയാണ്.അദ്ദേഹത്തിന്റെ സ്‌നേഹം, തമാശ പറയാനുള്ള കഴിവ്, പോസിറ്റീവിറ്റി, ഹൃദയം നിറഞ്ഞുള്ള ചിരി, എല്ലാം ഞങ്ങള്‍ മിസ് ചെയ്യും. സ്‌നേഹത്തോടെ ഭാര്യ മിനി, മക്കളായ ശ്രദ്ധ, ശരത്ത്, റിനിറ്റ, എന്നിങ്ങനെയാണ് പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്. ഫെബ്രുവരി പതിനേഴ് 1962 ലായിരുന്നു ഡേവീസിന്റെ ജനനം. 2021 ജൂലൈ പതിനേഴിന് അന്തരിക്കുകയും ചെയ്തു. സംസ്‌കാര ചടങ്ങുകള്‍ ജൂലൈ പതിമൂന്നിന് ആലുവയിലെ സെന്റ് ആന്‍ഡ്രൂസ് പള്ളിയില്‍ വെച്ച് നടക്കും.

Trending

To Top