ഞങ്ങള്‍ പരിചയപ്പെട്ട് വരുന്നതേയുള്ളൂ..!! അനിയനെ കാണാന്‍ ചേച്ചി നില എത്തി..!

പേര്‍ളി മാണിയുടെ അനിയത്തി റേച്ചല്‍ മാണി അമ്മയായ വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പേര്‍ളി സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിച്ചത്. ഇപ്പോഴിതാ പേര്‍ളി മാണിയുടെ മകള്‍ നിലാ തന്റെ കുഞ്ഞനിയനെ കാണാന്‍ എത്തിയതിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. റെയ്ന്‍ എന്നാണ് റേച്ചലിന്റെ മകന് പേരിട്ടിരിക്കുന്നത്. റൂബന്‍ എന്നാണ് റേച്ചലിന്റെ ഭര്‍ത്താവിന്റെ പേര്.

പേര്‍ളി മാണി വഴി റേച്ചല്‍ മാണിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.. റേച്ചലിനും റൂബനും ഒരു ആണ്‍ കുഞ്ഞാണ് പിറന്നത്. തന്റെ കുഞ്ഞനുജത്തി ഇപ്പോള്‍ അമ്മയായെന്നും , താന്‍ ഇപ്പോള്‍ ഒരു വലിയമ്മമായായി എന്നും പേളി ഇന്‍സ്റ്റാഗ്രാമില്‍ അന്ന് കുറിച്ചിരുന്നു, ഇപ്പോഴിതാ തന്റെ സഹോദരനെ കാണാനായി എത്തിയിരിക്കുകയാണ് നില.

പേര്‍ളിയുടെ സോഷ്യല്‍ മീഡിയ പേജിലും നിലാ പേര്‍ളിഷ് എന്ന നിലാ ബേബിയുടെ ഔദ്യോഗിക പേജിലുമാണ് ഈ ഫോട്ടോയും വിശേഷവും പങ്കുവെച്ചിരിക്കുന്നത്. ഗയ്‌സ്… റെയ്ന്‍ എത്തി ഗയ്‌സ്… എന്റെ സഹോദരന്‍.. എന്റെ അടുത്ത കൂട്ടുകാരന്‍… അവന്‍ വന്നു.. ആള്‍ കുറച്ച് ശാന്തനാണ്

ഞങ്ങള്‍ പരിചയപ്പെട്ട് വരുന്നതേയുള്ളൂ എന്നാണ് ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. അതേസമയം, പേര്‍ളിയുടെ പേജില്‍ കുഞ്ഞ് റെയിനിനെ കാണാന്‍ എത്തിയതിലെ സന്തോഷത്തില്‍ വലിയൊരു കുറിപ്പ് തന്നെ പങ്കുവെച്ചിട്ടുണ്ട്.

ഇന്ന് കുഞ്ഞ് റെയ്‌നിനെ കൈയ്യില്‍ എടുത്തപ്പോള്‍ താന്‍ വീണ്ടും അമ്മയായത് പോലെ തോന്നി എന്നാണ് പേര്‍ളി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചത്. നിലാ ബേബി റെയ്‌നിനെ കണ്ട് മുട്ടിയതിലെ സന്തോഷവും പേര്‍ളി കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Nikhina