മകള്‍ വന്നപ്പോള്‍ ശ്രീനിഷിന് ഉണ്ടായ മാറ്റം..! ഉള്ളുതുറന്ന് പേര്‍ളി മാണി!

മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് പേര്‍ളി മാണിയും ശ്രീനിഷും. ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞു നിലാ ബേബി കൂടി എത്തിയതോടെ ഇവരുടെ ജീവിതം കൂടുതല്‍ കളറായി മാറുകയായിരുന്നു. ഇപ്പോഴിതാ മകള്‍ ജീവിതത്തില്‍ വന്ന ശേഷം തനിക്കും ശ്രീനിയ്ക്കും സംഭവിച്ച മാറ്റത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് പേര്‍ളി മാണി. ബിഹൈന്‍ഡ് വുഡ്‌സിന് പേര്‍ളി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്..

നിലു ബേബി ജീവിതത്തില്‍ വന്ന ശേഷം എനിക്ക് എല്ലാത്തിലും ആദ്യം മുന്‍ഗണന അവള്‍ മാത്രമാണ് എന്നാണ് പേര്‍ളി പറഞ്ഞിരിക്കുന്നത്. ഒരു കുഞ്ഞ് എന്ന് പറയുന്നത് വലിയ ആഗ്രഹം തന്നെയാണ്.. എനിക്ക് കുഞ്ഞുങ്ങളെ ആദ്യം മുതലേ ഇഷ്ടമാണ്.. എന്നും പേര്‍ളി അഭിമുഖത്തില്‍ വെച്ച് പറയുന്നു. പ്രഗ്നന്‍സി പിരീഡിലും ഞങ്ങള്‍ വളരെ ആഘോഷത്തിലായിരുന്നു.. അവള്‍ വളരുന്നതിനോടൊപ്പവും ആ സന്തോഷം ഞങ്ങള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.. പേര്‍ളി പറയുന്നു..

അതേസമയം, നിലു വന്നതിന് ശേഷം ശ്രീനിഷിന് ഉണ്ടായ മാറ്റത്തെ കുറിച്ചും പേര്‍ളി പറയുന്നു.. ശ്രീനി ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള ഭര്‍ത്താവും അച്ഛനും ആണെന്നാണ് പേര്‍ളി പറഞ്ഞത്.. നിലു വന്ന ശേഷം ശ്രീനിയ്ക്ക് ഉള്ളിലുള്ള ആ കുഞ്ഞിനെ ഞാന്‍ കണ്ടു.. തിരിച്ചറിഞ്ഞു.. ശ്രീനി കുഞ്ഞിനെ നോക്കുന്നതും കൊഞ്ചിക്കുന്നതും കാണുമ്പോള്‍ വലിയ സന്തോഷമാണ്.. എന്നെപ്പോലും അങ്ങനെ കൊഞ്ചിച്ചിട്ടില്ല എന്നും പേര്‍ളി പറയുന്നു… പിന്നീട് ചിരിച്ചുകൊണ്ട് അങ്ങനെ അല്ല..

മകള്‍ക്ക് വേണ്ടി എന്തിനും ശ്രീനി റെഡിയാണ്.. അത് ആനകളിക്കാന്‍ ആയാലും എന്തിന് വേണ്ടി ആയാലും.. നീലുവിന് ശ്രീനി ഒരു ബെസ്റ്റ് ഫാദര്‍ ആണെന്നും പേര്‍ളി പറഞ്ഞു. മകളെ ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞ് തന്റെ ആഗ്രഹങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ശ്രീനി തന്നെ പുഷ് ചെയ്യാറുണ്ടെന്നും താരം പറയുന്നു.

Nikhina