‘ദയവായ് എന്നെ വെറുതെ വിടൂ ന്യൂസ് 18’, ന്യൂസിനോട് പ്രതികരിച്ച് പേർളി മാണി!

നടിയായും അവതാരകയായും പാട്ടുകാരിയായുമെല്ലാം പ്രേഷകരുടെ സ്നേഹം നേടിയ താരമാണ് പേർളി മാണി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഓൺലൈൻ ദുരൂപയോഗങ്ങൾക്കെതിരെ പേർളി പങ്കുവെച്ച…

Pearle Maaney against news

നടിയായും അവതാരകയായും പാട്ടുകാരിയായുമെല്ലാം പ്രേഷകരുടെ സ്നേഹം നേടിയ താരമാണ് പേർളി മാണി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഓൺലൈൻ ദുരൂപയോഗങ്ങൾക്കെതിരെ പേർളി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഒരു മാധ്യമം പുറത്ത് വിട്ട പേർളിയുടെ ഒരു വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് ഫേസ്ബുക് അക്കൗണ്ടിൽ കൂടി.

പേർളിയുടെ യൂട്യൂബ് ചാനലിൽ കൂടി പുറത്ത് വിട്ട ഒരു വീഡിയോയെ കുറിച്ച് മാധ്യമം പങ്കുവെച്ച ഒരു വാർത്തയുടെ താഴെയാണ് പേർളി മാണി എന്ന ഒരു ഫേസ്ബുക് അക്കൗണ്ടിൽ നിന്നും കമെന്റ് ലഭിച്ചിരിക്കുന്നത്. ഈ അക്കൗണ്ടിൽ നിന്ന് വന്ന കമന്റിന് നിരവധി ലൈകും റീപ്ലെയുമാണ് ലഭിച്ചിരിക്കുന്നത്. ”ഗര്‍ഭിണിയായ പേളിക്ക് പൊതിച്ചോറ് കഴിക്കാന്‍ കൊതി” എന്ന തലകെട്ടോടു കൂടിയാണ് മാധ്യമം വാർത്ത പുറത്ത് വിട്ടത്. ”ദയവായി എന്നെ വെറുതെ വിടൂ…ന്യൂസ് 18… ഇത് വിനീതമായ അപേക്ഷയാണ്” എന്നാണ് പേർളി മാണി എന്ന അക്കൗണ്ടിൽ നിന്നും പറഞ്ഞിരിക്കുന്നത്.

അമ്മയുണ്ടാക്കി തരുന്ന പൊതിച്ചോറിന്റെ രുചി പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം പേളി തന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ ചെയ്തിരുന്നുത്. വാഴയില മുറിക്കുന്നത് മുതല്‍ ചോറ് കഴിക്കുന്നത് വരെയുള്ള കാര്യങ്ങളാണ് പേളി വീഡിയോയില്‍ കൂടി പ്രേക്ഷകരുമായി പങ്കുവച്ചത്. ഇതിനെ ആസ്‌പദമാക്കിയാണ് മാധ്യമം വാർത്ത കൊടുത്തത്. എന്നാൽ ഇത് ശരിക്കും പേർളി തന്നെയാണോ അതോ ഏതെങ്കിലും ഫേക്ക് ഐഡി ആണോ എന്ന് സ്ഥിതീകരിക്കും മുൻപ് തന്നെ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്‌.