പിറന്നാള്‍ ദിനത്തില്‍ ശ്രീനിയെ ഞെട്ടിച്ച് പേര്‍ളി…! ആശംസകള്‍ രാത്രി റോഡില്‍ വെച്ച് !!

പേര്‍ളി മാണി- ശ്രീനിഷ് ദമ്പതികള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇവരുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സ്വന്തം കുടുംബത്തിലേതെന്നതുപോലെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സീരിയല്‍ നടനും പേര്‍ളിയുടെ ഭര്‍ത്താവുമായ ശ്രീനിഷിന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍. ആരാധകരുടെ ആശംസകള്‍ക്ക് നന്ദി അറിയിക്കും മുന്നേ പ്രതീക്ഷിക്കാത്തൊരു സര്‍പ്രൈസ് കിട്ടിയ സന്തോഷത്തിലാണ് ശ്രീനിഷ്. പിറന്നാള്‍ ദിനത്തില്‍ ശ്രീനിയെ ഞെട്ടിച്ചിരിക്കുകയാണ് പേര്‍ളി മാണി.

റോഡില്‍ വെച്ചായിരുന്നു ഇത്തവണ ശ്രീനിയ്ക്കുള്ള പിറന്നാള്‍ ആശംസകള്‍ പേര്‍ളി നേര്‍ന്നത്. ഇതിന്റെ വീഡിയോ ശ്രീനിഷ് തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. കൃത്യം പന്ത്രണ്ട് മണിക്ക് കാര്‍ നിര്‍ത്തി അതില്‍ നിന്ന് ഇറങ്ങി റോട്ടില്‍ വെച്ച് ശ്രീനിഷിന് പിറന്നാള്‍ ദിനാശംസകള്‍ നേരുന്ന പേര്‍ളിയുടെ ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറുന്നത്. എന്റെ പിറന്നാള്‍ ദിനത്തെ പന്ത്രണ്ട് മണി ഇങ്ങനെയായിരുന്നു എന്ന് കുറിച്ചുകൊണ്ടാണ് ശ്രീനിഷ് ആ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പേര്‍ളി തനിക്ക് ആശംസകള്‍ അറിയിക്കാന്‍ കാര്‍ നിര്‍ത്തിപ്പിച്ചു എന്നും. എന്‌റെ പ്രിയപ്പെട്ട ചുരുളമ്മയ്ക്ക് നന്ദി എന്നും ശ്രീനിഷ് കുറിച്ചിരിക്കുന്നു. അതേസമയം, പേര്‍ളിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്.

മകള്‍ നിലയ്‌ക്കൊപ്പം ഇരുവരും കേക്ക് മുറിച്ച് ഈ വിശേഷ ദിനം ആഘോഷിക്കുന്നതിന്റെ ഫോട്ടോകള്‍ പേര്‍ളി പങ്കുവെച്ചിട്ടുണ്ട്. പേര്‍ളിയേയും ശ്രീനിഷിനേയും പോലെ നിലാ ബേബിക്കും ആരാധകര്‍ ഏറെയാണ്. ഏറ്റവും നല്ല ഭര്‍ത്താവിനും ഏറ്റവും സ്‌നേഹമുള്ള അച്ഛനും ജന്മദിനാശംസകള്‍.

നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയും അനുഗ്രഹവും. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു ! നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു.. എന്നാണ് പേര്‍ളി കുടുംബ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ശ്രീനിഷിന് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.

Aswathy