പാലക്കാട്ട് വീട്ടിൽ വെച്ച് നില മോളുടെ ചോറൂണ് നടത്തി ശ്രീനിയും പേർളിയും

അടുത്തിടെയാണ് പേർളി മാണിക്കും ശ്രീനിഷിനും ഒരു പെണ്കുഞ്ഞു പിറന്നത്. ഗര്ഭകാലം മുതലുള്ള തന്റെ വിശേഷങ്ങൾ എല്ലാം പേർളി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇതിനെല്ലാം മികച്ച സ്വീകാര്യതയും ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. മാർച്ച് മാസത്തിൽ…

അടുത്തിടെയാണ് പേർളി മാണിക്കും ശ്രീനിഷിനും ഒരു പെണ്കുഞ്ഞു പിറന്നത്. ഗര്ഭകാലം മുതലുള്ള തന്റെ വിശേഷങ്ങൾ എല്ലാം പേർളി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇതിനെല്ലാം മികച്ച സ്വീകാര്യതയും ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. മാർച്ച് മാസത്തിൽ ആണ് നില ഭൂമിയിലേക്ക് ഏത്തിയത്. നിലയുടെ പേരിടൽ ചടങ്ങുകൾ എല്ലാം വലിയ ആഘോഷമാക്കിയാണ് ഇരുവരും നടത്തിയിരുന്നത്. ഇതിന്റെ വിഡിയോകളെല്ലാം പേർളി തന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെച്ചിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം ആണ് വിഡിയോകൾക്ക് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. കുഞ്ഞു നില വന്നതോടെ ജീവിതം കൂടുതൽ മനോഹരം ആയി എന്നാണ് പേര്ളിയും ശ്രീനിഷും പറയുന്നത്.

കഴിഞ്ഞ ദിവസം ആണ് പേര്ളിയും ശ്രീനിഷും കുഞ്ഞിന്റെ മാമോദീസ ചടങ്ങു നടത്തിയത്. കുഞ്ഞിന്റെ മാമോദീസ ചിത്രങ്ങൾ ഇരുവരും പുറത്ത് വിട്ടതോടെ ഇവരെ വിമർശിച്ച് കൊണ്ടും കുറച്ച് പേര് രംഗത്ത് വന്നിരുന്നു. ഇതെന്താ ഇങ്ങനെ, കുഞ്ഞിനെ വളർത്തേണ്ടത് അച്ചന്റെ രീതിക്ക് അല്ലെ? എന്തിനാണ് ശ്രീനിയുടെ കുഞ്ഞിനെ മാമോദീസ മുക്കിയത് എന്നൊക്കെയായിരുന്നു കമെന്റുകൾ വന്നിരുന്നത്. എന്നാൽ ഇത്തരം കമെന്റുകളോട് താരങ്ങൾ പ്രതികരിച്ചതും ഇല്ലായിരുന്നു. പകരം പ്രവർത്തിയിൽ കൂടിയാണെന്നു ഇരുവരും വിമർശിച്ചവർക്ക് മറുപടി കൊടുത്തിരിക്കുന്നത്.

നിളയുടെ ചോറൂണൽ ചടങ്ങിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ പേർളി മാണി പങ്കുവെച്ചിരിക്കുന്നത്. പാലക്കാട്ടെ ശ്രീനിഷിന്റെ വീട്ടിൽ വെച്ചാണ് ഇരുവരും മകൾക്ക് ചോറൂണ് നൽകിയിരിക്കുന്നത്. ഈ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇപ്പോൾ ഇരുവരെയും പ്രശംസിച്ച് കൊണ്ടുള്ള കമെന്റുകൾ ആണ് എത്തുന്നത്. നിങ്ങൾ എല്ലാവര്ക്കും മാതൃക ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു എന്നാണു ആരാധകരുടെ കമെന്റുകളിൽ ഏറെയും പറയുന്നത്.