പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പേളിയും ശ്രീനിഷും. ബിഗ്ബോസിൽ കൂടി ആയിരുന്നു ഇരുവരുടെയും പ്രണയം പൂവണിഞ്ഞത്, ഷോ കഴിഞ്ഞാൽ ഇരുവരും വേർപിരിയും എന്ന് പറഞ്ഞ ആരാധകരെ ഞെട്ടിച്ച് കൊണ്ടായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം, താൻ ഇപ്പോൾ സന്തോഷവതിയാണ്. ഈ ജീവിതം ഞാൻ ഏറെ ആസ്വദിക്കുന്നു എന്ന് പേളി വ്യക്തമാക്കുന്നു. ഒരു പ്രണയ പരാജയത്തിന് ശേഷം ഇനി വിവാഹം ഒന്നും വേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു പേളി, ആ സമയത്താണ് പേളിക്ക് ഒരു കുഞ്ഞിനെ വേണം എന്ന ആഗ്രഹം തോന്നി തുടങ്ങിയത്.
പേളിയുടെ പ്രായത്തിൽ ഉള്ള സുഹൃത്തുകൾക്ക് ഒക്കെ മക്കളുണ്ടായി, അത് കണ്ടപ്പോൾ ആഗ്രഹം കൂടി, അവർ കുട്ടികളുടെ കൂടെ കളിക്കുമ്പോൾ ആഗ്രഹം കൂടി വന്നു, എന്നാൽ ഭർത്താവും കുടുംബവും വേണ്ട എന്ന തീരുമാനത്തിൽ ഇരിക്കുന്ന ആൾക്ക് എങ്ങനെ കുട്ടികൾ ഉണ്ടാകാൻ, അപ്പോഴാണ് ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചത്,
ഒരു കുട്ടിയെ ദത്തെടുക്കാമെന്നു പറഞ്ഞു പേളി അച്ഛനോട് വാശി പിടിച്ചു. അങ്ങനെ അച്ഛനെ ബോധ്യപ്പെടുത്തി വരുന്ന സമയത്താണ് ബിഗ്ബോസിൽ നിന്നും വിളി എത്തുന്നത്. അവിടെ ചെന്നതും കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു, ശ്രീനിയെ കണ്ടതും പ്രണയതിൽ ആയതും എല്ലാം ഒരു സിനിമാറ്റിക് പോലെ ആണ് തോന്നുന്നത് എന്ന് പേളി വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ആയിരുന്നു ഇരുവരെയുടെയും വിവാഹ വാർഷികം, സോഷ്യൽ മീഡിയ ഒന്നടങ്കം താരങ്ങൾക്ക് ആശംസയുമായി എത്തിയിരുന്നു.
