അവനിൽ നിന്നും ഇങ്ങനെ ഒന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, പേളിയുടെ വാക്കുകൾ ചർച്ചയാകുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മാഴ്‌സ്‌വിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മാഴ്‌സ്‌വിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി ഇഷ്ട്ടത്തിൽ ആകുന്നു. തുടക്കത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്.

ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പേളി ഗർഭിണിയാണെന്ന വാർത്ത പ്രേക്ഷകരെ അറിയിച്ചത്, അതിനു ശേഷം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് താരം എത്താറുണ്ട് ഇപ്പോള്‍ എങ്ങനെയാണ് പേളി മാണിയെ ശ്രീനിഷ് നോക്കുന്നത് എന്ന വിശേഷമാണ് ആരാധകരുടെ ചര്‍ച്ച. പേളി മാണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കുറിപ്പ് ഇങ്ങനെ…
അവന്റെ കൈകളില്‍ ഞാന്‍ എപ്പോഴും സുരക്ഷിതയാണ്. എന്നെ ഒരു കുട്ടിയെ പോലെ ആണ് നോക്കുന്നത്. ഞാന്‍ സന്തോഷവതി ആയിരിക്കാന്‍ ശ്രീനിഷ് എപ്പോഴും ശ്രമിക്കുന്നു. നെഗറ്റിവ് സിനിമയോ വാര്‍ത്തയോ കാണാന്‍ അവന്‍ എന്നെ അനുവദിക്കില്ല. എന്റെ ആദ്യത്തെ സ്കാന്‍ കഴിഞ്ഞപ്പോള്‍ അവനു ആനന്ദ കണ്ണീര്‍ വന്നു.

ഞാന്‍ ഉറങ്ങി എന്ന് ഉറപ്പ് വരുത്തി കൊണ്ട് ശ്രീനിഷ് അവന്റെ കുഞ്ഞിനോട് സംസാരിക്കുന്നു. ഞാന്‍ പാല്‍ കുടിക്കുന്നു എന്ന് ശ്രീനിഷ് ഉറപ്പ് വരുത്തുന്നു. അതിന്റെ രുചി എനിക്ക് ഇഷ്ടം ഇല്ലാത്തതു കൊണ്ട് ഞാന്‍ അവസാന തുള്ളി കുടിക്കുന്നത് വരെ അവന്‍ കാത്തിരിക്കുന്നു. വൈകുന്നേരം അവന്‍ എനിക്ക് ഒപ്പം നടക്കുന്നു. ഞാന്‍ ഉറങ്ങാതെ ഇരിക്കുബോള്‍ അവനും ഒപ്പം ഇരിക്കുന്നു. ഇങ്ങനെ തുടരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.