ഗോവയില്‍ പുതുവത്സരദിനം ആഘോഷിച്ച് പേര്‍ളിയും കുടുംബവും..!! ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍…

ഒരുപാട് ആരാധകരുള്ള താരകുടുംബമാണ് പേര്‍ളിയുടേത്. അവതാരികയായും നടിയായും ഗായികയായും ഒക്കെ അറിയപ്പെടുന്ന പേര്‍ളി മാണിയോട് പ്രേക്ഷകര്‍ക്ക് എല്ലാം സ്വന്തം വീട്ടിലെ കുട്ടികളോടുള്ള സ്‌നേഹമാണ്. അത് പിന്നീട് പേര്‍ളിയ്ക്ക് ഒരു മകള്‍ ഉണ്ടായപ്പോള്‍ കുഞ്ഞിനോടും അതേ സ്‌നേഹം ആരാധകര്‍ പ്രകടിപ്പിച്ചു. പേര്‍ളിയുടെ ഭര്‍ത്താവും സീരിയല്‍ നടനുമായ ശ്രീനിഷിനും ആരാധകര്‍ ഏറെയാണ്. താരദമ്പതികളെ പേര്‍ളിഷ് എന്നാണ് ആരാധകരുടെ ഇടയില്‍ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ എല്ലാ പ്രേക്ഷകരുടേയും ഇഷ്ടപ്പെട്ട താരകുടുംബം ന്യൂയര്‍ ആഘോഷിച്ച ഫോട്ടോകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇരുവരും അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞ് നിലയേയും വെച്ച് ബീച്ചില്‍ ആര്‍മാദിക്കുന്ന താരകുടുംബത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരും എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ പേര്‍ളി തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവച്ച ചിത്രങ്ങള്‍ ആണ് ഇപ്പൊ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മകള്‍ക്ക് വേണ്ടിയാണ് പേര്‍ളിയും ശ്രീനിഷും സമയം മാറ്റിവെച്ചിരിക്കുന്നത്. ബിഗ് ബോസില്‍ വെച്ചാണ് പേര്‍ളി തന്റെ ജീവിത പങ്കാളിയായി ശ്രീനിഷ് അരവിന്ദിനെ കണ്ടെത്തുന്നത്. ബിഗ് ബോസ് ആദ്യ സീസണിലെ റണ്ണറപ്പായിരുന്നു പേര്‍ളി. മകളുടെ ഫോട്ടോകളും ആയി താരങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയ വഴി ആരാധകരുടെ മുന്നില്‍ എത്താറുണ്ട്.

 

 

Aswathy