Film News

എന്റെ പ്രിയപ്പെട്ടവന്‍! ‘ഒരു കോടി ജനഹൃദയങ്ങളില്‍ നീ ജയിച്ചു’!! റിയാസിനെ ചേര്‍ത്ത് പിടിച്ച് പേളി മാണി

നൂറ് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളത്തില്‍ ദില്‍ഷ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ്. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ബിഗ് ബോസ് കിരീടം ആദ്യമായിട്ടാണ് ഒരു വനിത സ്വന്തമാക്കുന്നതെന്ന് പ്രത്യേകതയും ഉണ്ടായിരുന്നു. അവസാന മൂന്നുപേരായിയ ദില്‍ഷ, ബ്ലെസ്ലി, റിയാസ് എന്നിവരായിരുന്നു.

താന്‍ വിജയിക്കുമെന്ന് അമിതാത്മവിശ്വാസത്തിലായിരുന്നു റിയാസ്. എന്നാല്‍ അവസാന നിമിഷം റിയാസ് പുറത്താവുകയും ബ്ലെസ്ലിയും ദില്‍ഷയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തിയ റിയാസിന്റെ വിജയവം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതാണ്. സന്തോഷ പ്രകടനങ്ങളില്‍ കൂടാതെ ചിരിച്ചമുഖവുമായി തന്നെ റിയാസ് ഇരുന്നു. അപ്പോഴും ദില്‍ഷയെ വിജയിയായി അംഗീകരിക്കാതെ, റിയാസിന്റെ മുഖത്ത് ആത്മവിശ്വാസം കെട്ടിരുന്നില്ല. യഥാര്‍ത്ഥ വിന്നര്‍ ആണ് എന്നൊക്കെ പറഞ്ഞ് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു

ഇപ്പോഴിതാ റിയാസിനെ പിന്തുണച്ച് പേളി മാണി എത്തിയിരിക്കുകയാണ്. റിയാസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്കാണ് പേളി കമന്റ് ചെയ്തിരിക്കുന്നത്.
റിയാസ് പുറത്ത് ആയ ശേഷം മോഹന്‍ലാലിന്റെ അടുത്തേക്ക് വരുമ്പോള്‍ ഉള്ള വീഡിയോ ആണ് പോസ്റ്റ് ചെയ്തത്.

‘ദേ കേട്ടായിരുന്നോ, ഈ ബഹളം, എവിടെങ്കിലും കേട്ടോ,കപ്പ് കിട്ടിയപ്പോള്‍ കേട്ടായിരുന്നോ, അത്രേയുള്ളൂ, എന്നാണ് ക്യാപ്ഷന്‍ നല്‍കിയത്.

അതിന് കമന്റ് പേര്‍ളി നല്‍കിയത് ഇങ്ങനെ, എന്റെ പ്രിയപ്പെട്ടവന്‍, പ്രിയപ്പെട്ടവര്‍ ഒരിക്കലും ബിഗ്‌ബോസില്‍ ജയിക്കില്ല, ഒരു കോടി ജനഹൃദയങ്ങളില്‍ നീ ജയിച്ചു’, പേര്‍ളിയുടെ കമന്റിന് താഴെയും നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

ബ്ലെസ്ലിയെയും റിയാസിനെയും പിന്നിലാക്കിയാണ് ദില്‍ഷ ബിഗ് ബോസ് കിരീടം സ്വന്തമാക്കുന്നത്. ബ്ലെസ്ലിയാണ് റണ്ണറപ്പ്. റിയാസ് സലീമാണ് സെക്കന്‍ഡ് റണ്ണറപ്പായത്. ധന്യ, ദില്‍ഷ, ലക്ഷ്മി പ്രിയ, സൂരജ്, റിയാസ്, ബ്ലെസ്ലി എന്നിവരാണ് 100 ദിവസം പൂര്‍ത്തിയാക്കി ഫൈനല്‍ സിക്സില്‍ എത്തിയ മത്സരാര്‍ത്ഥികള്‍.

ബിഗ്‌ബോസ് മലയാളം സീസണിലെ മത്സരാര്‍ഥിയായിരുന്നു പേളിയും ശ്രീനിഷും. ഇരുവരും ഷോയില്‍ വച്ചാണ് പരിചയപ്പെട്ടതും പ്രണയിച്ചതുമെല്ലാം. ഷോ കഴിഞ്ഞിറങ്ങി അധികം വൈകാതെ തന്നെ വിവാഹനിശ്ചയവും വിവാഹവും കഴിഞ്ഞു.

Recent Posts

കുഞ്ഞ് ധ്വനിയുടെ യാത്രകള്‍ക്കായി പുത്തന്‍ കാര്‍!!! സന്തോഷം പങ്കിട്ട് യുവയും മൃദുലയും

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…

3 hours ago

സൗഹൃദവും പ്രണയവും പ്രതികാരവും പറഞ്ഞ് നാനിയും കീര്‍ത്തിയും!!!

നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…

5 hours ago

ഹാറ്റ്സ് ഓഫ് ഉര്‍ഫി!!! അവളുടെ അത്ര ധൈര്യം തനിക്ക് ഇല്ല-കരീന കപൂര്‍

വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…

7 hours ago