നില ബേബി ചേച്ചിയായി!!! കുഞ്ഞനുജന്‍ എത്തിയ സന്തോഷം പങ്കുവച്ച് പേളി മാണി

പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് പേളി മാണിയുടേത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളി. ഇപ്പോഴിതാ തന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നതിന്റെ സന്തോഷമാണ് പേളി പങ്കുവെച്ചിരിക്കുന്നത്. അനിയത്തിയ്ക്ക് കുഞ്ഞ് ജനിച്ചെന്നും നില ബേബിയ്ക്ക് കുഞ്ഞനുജന്‍…

പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് പേളി മാണിയുടേത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളി. ഇപ്പോഴിതാ തന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നതിന്റെ സന്തോഷമാണ് പേളി പങ്കുവെച്ചിരിക്കുന്നത്. അനിയത്തിയ്ക്ക് കുഞ്ഞ് ജനിച്ചെന്നും നില ബേബിയ്ക്ക് കുഞ്ഞനുജന്‍ എത്തിയെന്ന സന്തോഷമാണ് പേളി പങ്കുവയ്ക്കുന്നത്.

ആണ്‍കുട്ടിയാണ് റേച്ചല്‍ മാണിക്ക്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ സന്തോഷവാര്‍ത്ത പേളി പങ്കുവെച്ചത്. തന്റെ കുഞ്ഞനുജത്തി ഇപ്പോള്‍ അമ്മയായെന്നും, താന്‍ ഇപ്പോള്‍ ഒരു വലിയമ്മയായി എന്നും പേളി പറയുന്നു .കുഞ്ഞിന്റെ ഫോട്ടോയൊന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടില്ല. സോഷ്യല്‍ ലോകത്ത് ആശംസകള്‍ അയച്ച് നിരവധി പേരാണ് എത്തുന്നത്.

ബിഗ് ബോസ് ഷോയില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്.
പേളിയുടെ വിവാഹവും കുഞ്ഞ് ജനിച്ചതും ഗര്‍ഭകാലവും വലിയ വാര്‍ത്തയായിരുന്നു അതിന് പിന്നാലെയായിരുന്നു സഹോദരി റേച്ചല്‍ മാണിയുടെയും വിവാഹം.
പേളിയെ പോലെ തന്നെ സഹോദരിയുടെ വിശേഷങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.


റോബിന്‍ ആണ് റേച്ചലിന്റെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇവരുടെ വിവാഹം. റേച്ചലിന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരുന്നു. ബേബി ഷവര്‍ ഫോട്ടോഷൂട്ടും ശ്രദ്ധ നേടിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേര്‍ളി മാണിയെ പോലെ അനുജത്തിക്കും ആരാധകര്‍ ഏറെയാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് താരം ആരാധകരിലേക്ക് എത്താറുണ്ട്. റേച്ചല്‍ മാണി ഒരു ഫാഷന്‍ ഡിസൈനര്‍ ആണ്.