പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു.

പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാം ഇന്ന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു. നാല് ഷട്ടറുകളില്‍ രണ്ടെണ്ണം അഞ്ച് സെന്റീ മീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്.…

പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാം ഇന്ന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു. നാല് ഷട്ടറുകളില്‍ രണ്ടെണ്ണം അഞ്ച് സെന്റീ മീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ആശങ്ക തീരെ വേണ്ടെന്നും ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് അറിയിച്ചു.

പീച്ചിയുടെ പരമാവധി സംഭരണ ശേഷി 79.25 മീറ്ററാണ്. നിലവില്‍ 77.49 ആണ് ജല നിരപ്പ്. മുന്‍കരുതല്‍ എന്ന നിലക്കാണ് വെള്ളം ഒഴുക്കി വിടാന്‍ തീരുമാനിച്ചത്.  അതേസമയം, വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് ഇന്നും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്ക്  സാധ്യതയുള്ളതിനാല്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.