പേര്ളിയെ പരസ്യമായി പരിഹസിച്ച് സോഷ്യൽ മീഡിയ!

കഴിഞ്ഞ ദിവസം ആണ് നടി മിയ അമ്മയായ വിവരം താരം ആരാധകരുമായി പങ്കുവെച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരിട്ടിരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് തനിക്ക് മകൻ ജനിച്ച സന്തോഷം മിയ ആരാധകരുമായി…

കഴിഞ്ഞ ദിവസം ആണ് നടി മിയ അമ്മയായ വിവരം താരം ആരാധകരുമായി പങ്കുവെച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരിട്ടിരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് തനിക്ക് മകൻ ജനിച്ച സന്തോഷം മിയ ആരാധകരുമായി പങ്കുവെച്ചത്. മിയയും അശ്വിനും കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ടപ്പോൾ ആണ് താരം ഗർഭിണി ആയ വിവരം പോലും ആരാധകർ അറിയുന്നത്. താൻ അമ്മയാകാൻ പോകുന്നു എന്നതിന്റെ ഒരു സൂചന പോലും താരം പുറത്ത് വിട്ടിരുന്നില്ല. അത് കൊണ്ട് തന്നെ കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രം കണ്ടപ്പോൾ പലർക്കും അത്ഭുതം ആയിരുന്നു തോന്നിയത്. ഇതോടെ നിരവധി പേരാണ് മിയയെ അഭിനന്ദിച്ച് കൊണ്ട് എത്തിയത്. തന്റെ ഗര്ഭകാലം സോഷ്യൽ മീഡിയയി കൊട്ടിഘോഷിക്കാതിരുന്നതിനാണ് താരത്തിന് ആശംസകൾ ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ തന്നെ ആയിരുന്നു സംവൃത സുനിലും ഭാമയും ഒക്കെ തന്നെ. കുഞ്ഞു ജനിച്ചതിനു ശേഷമാണ് ഇവരെല്ലാം തന്നെ വാർത്ത പുറത്ത് വിട്ടത്.

പ്രെഗ്നന്റ് ആയിരുന്നോ, ഇതെപ്പോൾ സംഭവിച്ചു, ഒരു വാക്ക് പോലും പറഞ്ഞിരുന്നില്ലല്ലോ, തുടങ്ങിയ കമെന്റുകൾ ആണ് താരം പങ്കുവെച്ച ചിത്രത്തിന് ലഭിച്ചത്. എന്നാൽ മിയയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ പേർളി മാണിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ആളുകൾ. ഗർഭകാലം ഒരു ” വലിയ സംഭവം” ആക്കി മാറ്റി സോഷ്യൽ മീഡിയയിൽ അതിനെ ഒരു “ആഘോഷം” ആക്കാതിരുന്ന നിങ്ങളുടെ’ വകതിരിവിന് , വിവേകത്തിന് എൻ്റെ ആദ്യ കൈയ്യടി,  ആ പേളിയൊക്കെ ഇവരെ കണ്ട് പഠിക്കണം, ചിലർ ഗർഭം ധരിച്ച മുതൽ പ്രസവം കഴിയുന്നത് വരെ ആഘോഷിച്ച് വെറുപ്പിച്ച് കയ്യിൽ തരുന്നു തുടങ്ങിയ കമെന്റുകൾ ആണ് ലഭിക്കുന്നത്. ഇവരെല്ലാം തന്നെ വിരൽ ചൂണ്ടുന്നത് പേർളിയിലേക്ക് ആണെന് കമെന്റിലൂടെ തന്നെ മനസ്സിലാക്കാൻ പറ്റും.