Film News

വാറ്റുചാരായക്കാരി എന്ന് ആളുകൾ ഇപ്പോഴും എന്നെ വിളിക്കാറുണ്ട്; സരിത ബാലകൃഷ്ണൻ പറയുന്നത് ഇങ്ങനെ …..!!

saritha-balakrishanan

സിനിമ സീരിയൽ രംഗത്ത് നിരവധി വേഷങ്ങൾ ചെയ്ത് പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം പിടിച്ച് പറ്റിയ നടിയാണ് സരിത ബാലകൃഷ്‌ണൻ. സ്ത്രീജന്മം എന്ന സീരിയലിൽ കൂടി ആണ് സരിതയെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്, സ്ത്രീജന്മത്തിലെ വാറ്റുചാരായക്കാരി എന്ന കഥാപാത്രമാണ് സരിതയുടെ അഭിനയ ജീവിതം മാറ്റിമറിച്ചത് തന്നെ. എന്നാൽ ആ സീരിയലിൽ അഭിനയിച്ചതിന് ശേഷം തന്നെ ആളുകൾ വാറ്റുചാരായക്കാരി എന്നാണ് വിളിക്കുന്നത് എന്ന് സരിത വ്യക്തമാക്കുന്നു.ഇപ്പോഴും താൻ പുറത്ത് പോകുമ്പോൾ ദേ വാറ്റുചാരായക്കാരി പോകുന്നു എന്ന് ആളുകൾ പറയുമെന്ന് സരിത പറയുന്നു. ഒരു അഭിമുഖത്തിൽ ആണ് സരിത ഇത് തുറന്നു പറഞ്ഞത്.

saritha balakrishnan

50 ഓളം സീരിയലുകളിൽ സരിത അഭിനയിച്ച് കഴിഞ്ഞു. നൃത്തം ഏറെ ഇഷ്ടപ്പെടുന്ന താരം വേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്, നെഗറ്റീവ് കോമഡി തുടങ്ങിയ റോളുകൾ ആണ് താരം കൂടുതലായും ചെയ്യുന്നത്. തെസ്‌നിഖാൻ വഴിയാണ് ചാരുലതയെന്ന   സീരിയലിൽ തനിക്ക് ആദ്യമായി അഭിനയിക്കാൻ സാധിച്ചത് എന്ന് സരിത പറയുന്നു. ചെറിയ വേഷങ്ങളിലൂടെ സിനിമയിലും സരിത അഭിനയിച്ചിട്ടുണ്ട്. കോമഡി ഷോകളിലും താരം നിറസാന്നിധ്യമാണ്. നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുമ്‌ബോഴാണ് പ്രേക്ഷകരിൽ നിന്ന് കൂടുതൽ പ്രതികരണം ഉണ്ടാവുന്നത്.

Saritha-Balakrishnan-Hot-Photos-6

അതുകൊണ്ടുതന്നെ നെഗറ്റീവ് കഥാപാത്രങ്ങളോടാണ് കൂടുതൽ ഇഷ്ടം എന്ന് സരിത പറയുന്നു. വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുവാൻ തനിക്ക് ആഗ്രഹമുണ്ട്, എന്നാൽ അത് ലഭിക്കുന്നില്ല എന്നും സരിത പറയുന്നു. ഭർത്താവ് അനുരാഗിന് സ്‌കിറ്റിനോടൊന്നും അത്ര താല്പര്യമില്ല. പക്ഷെ നല്ല കോമഡിയുള്ള സ്‌കിറ്റുകൾ ഞാൻ നിർബന്ധിച്ചാൽ കാണും.മകൻ കൃഷ്ണമൂർത്തി നല്ല സപ്പോർട്ടീവാണ്. എന്തു ചെയ്താലും അമ്മ സൂപ്പറായിട്ടുണ്ട് എന്ന് അവൻ പറയും. ഏറ്റവും കൂടുതൽ സപ്പോർട്ട് തരുന്നത് എന്റെ അമ്മയാണ്. അമ്മ എന്നെ വഴക്ക് പറഞ്ഞിട്ടാണ് പ്രോത്സാഹിപ്പിക്കുന്നത്.

Trending

To Top
Don`t copy text!