കത്രീന കൈഫ് ചിത്രം ‘ഫോണ്‍ ഭൂതിന്റെ ട്രെയിലര്‍ പുറത്ത്. ഇഷാന്‍ ഖട്ടര്‍, സിദ്ദാര്‍ത് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ നാലിന് ചിത്രം റിലീസ് ചെയ്യും. രവി ശങ്കരന്‍, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
‘മേരി ക്രിസ്മസ്’ എന്ന ചിത്രവും കത്രീന കൈഫിന്റേതായി റിലീസ് ചെയ്യാനുണ്ട്. ശ്രീരാം രാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില് നായകനായി അഭിനയിക്കുന്നത്. സഞ്ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്മി, രാധിക ശരത്കുമാര്‍, കവിന്‍ ജയ് ബാബു, ഷണ്‍മുഖരാജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഇഷാന്‍ ഖട്ടര്‍ നായകനാകുന്ന പുതിയ സിനിമ ‘പിപ്പ’ ആണ്. രാജ് കൃഷ്ണ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രിഗേഡിയര്‍ ബല്‍റാം സിംഗ് മേഫ്‌തെ 1971 ഇന്ത്യാ – പാക്കിസ്ഥാന്‍ യുദ്ധത്തെ കുറിച്ച് എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ‘പിപ്പ’. മൃണാള്‍ താക്കൂര്‍ നായികയാകുന്ന ചിത്രം 2022 ഡിസംബര്‍ രണ്ടിന് ആണ് റിലീസ് ചെയ്യുക.
തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഹണി റോസ് ഇപ്പോൾ താരം തന്നെ കുറിച്ചുള്ള പരിഹാസങ്ങളോട് പ്രതികരിക്കുകയാണ്, മിക്ക…
മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…
നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും…