പിണറായി സർക്കാർ എന്നും തെറ്റ് ചെയ്യുന്നവരുടെ കൂടെ, ശ്രീറാം വെങ്കിട്ടറാമന് പി.ആർ.ഡി നിയമനം - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

പിണറായി സർക്കാർ എന്നും തെറ്റ് ചെയ്യുന്നവരുടെ കൂടെ, ശ്രീറാം വെങ്കിട്ടറാമന് പി.ആർ.ഡി നിയമനം

വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആര്‍.ഡി സംഘത്തിലേയ്ക്ക് ഇനി ശ്രീ റാം വെങ്കിട്ടരാമനും.ശ്രീറാം വെങ്കിട്ടറാമനെ പുതിയ പോസ്റ്റിലേക്ക് സര്‍ക്കാര്‍ നിയമിച്ചു. കേരളത്തിന്റെ സംസ്ഥാന നഗരത്തിൽ വെച്ചു മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മുൻ ഐ.എ.എസ്‌ ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടറാം. ആരോഗ്യ വകുപ്പ് പ്രതിനിധിയായാണ് പി.ആര്‍.ഡിയുടെ ഫാക്‌ട് ചെക്ക് ഡിവിഷനിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രീതികരണങ്ങളാണ് പല രാഷ്ട്രീയ പ്രതിനിധികളും മുന്നോട്ട് വക്കുന്നത്.ശ്രീറാമിന്‍റെ നിയമനം സര്‍ക്കാര്‍ പിന്‍വലിയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഫാക്‌ട് ചെക്കില്‍ ആരോഗ്യ സംബന്ധമായ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്ന സമിതിയിലാകും ശ്രീറാം ഇനിമുതൽ പ്രവര്‍ത്തിക്കുക. എന്നാൽ ശ്രീറാമിനെ ഫാക്‌ട് ചെക്ക് സമിതിയില്‍ നിയമിച്ചത് സര്‍ക്കാര്‍ പിന്‍വലിയ്ക്കണമെന്ന് പറഞ്ഞ രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു,തെറ്റ് ചെയ്ത എല്ലാവരെയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നന്നും അദ്ദേഹം ആരോപിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച്‌ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ശ്രീറാമിനെ കഴിഞ്ഞ മാര്‍ച്ചിലാണ് ആരോഗ്യ വകുപ്പില്‍ ജോയിന്‍റ് സെക്രട്ടറിയായി പിണറായി സര്‍ക്കാര്‍ നിയമിച്ചത്.
മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ ശ്രീറാം ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള സമിതി അംഗമായിട്ടാണ് ശ്രീറാമിന്റെ നിയമനം. എന്നാൽ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്ബോള്‍ എന്തു വ്യാജവാര്‍ത്ത കണ്ടെത്താനാണെന്നാണ് ചെന്നിത്തലയുടെ പരിഹാസം.
മാധ്യമ പ്രവർത്തകനായ കെ.എം. ബഷീര്‍ കാറിടിച്ച്‌ കൊല്ലപ്പെട്ട കേസില്‍ സസ്പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാര്‍ച്ചിലാണു സര്‍ക്കാര്‍ ജോലിയില്‍ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പില്‍ ജോയന്റ് സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തിനു കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വാര്‍ റൂമിന്റെ ചുമതലയും സിഎഫ്‌എല്‍ടിസികളുടെ ചുമതലയും ശ്രീറാമിന് നല്‍കിയിരുന്നു.

പി.ആർ.ഡി വകുപ്പിന്റെ താഴെ പ്രവർത്തിക്കുന്ന ഫാക്ട് ചെക്ക് ഡിവിഷന്റെ ചുമതലകളിൽ പ്രധാനം വ്യാജവാര്‍ത്തകളോ സന്ദേശങ്ങളോ കണ്ടെത്തിയാല്‍ അവയ്ക്കെതിരെ നടപടിയ്ക്കു പൊലീസിനു കൈമാറുക, വാര്‍ത്തകള്‍ തെറ്റാണെങ്കില്‍ സത്യാവസ്ഥ മറ്റു വകുപ്പുകളില്‍ നിന്ന് ആരാഞ്ഞു ജനങ്ങളെ ബോധവാന്മാരാക്കുക തുടങ്ങിയ ദൗത്യങ്ങളാണ്.കോവിഡ് കാലയളവിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ ജൂണിലാണു പിആര്‍ഡിയില്‍ ഫാക്‌ട് ചെക്ക് ഡിവിഷന്‍ രൂപവത്കരിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഡിവിഷൻ രൂപീകരിച്ചത്.

Join Our WhatsApp Group

Trending

To Top
Don`t copy text!