പിണറായിയുടെ മകൾ വീണയും റിയാസും വിവാഹിതരായി - മലയാളം ന്യൂസ് പോർട്ടൽ
News

പിണറായിയുടെ മകൾ വീണയും റിയാസും വിവാഹിതരായി

veena vijayan marriege photos

മുഖ്യമന്ത്രി പിണറായിയുടെ മകൾ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി, വളരെ ലളിതമായിട്ടാണ് ചടങ്ങുകൾ നടത്തിയത്. ക്ലിഫ് ഹൗസിൽ വെച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

veena vijayan marriege

veena-vijaya-marriege-photo

veഐടി സംരഭകയാണ് വീണ വിജയൻ. മുൻപ് റാക്കിളിൽ കൺസൾട്ടന്‍റായും ആർപി ടെക്‌സോഫ്റ്റ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവർത്തിച്ചിട്ടുണ്ട്.

veena-vijaya-marriege-photo

pinarayi daughter veena vijayan marriege photos

എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റാണ്. 2009ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ റിയാസ് കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു. എം.കെ രാഘവനോട് 838 വോട്ടുകൾക്ക് പരാജയപ്പെട്ടു.

Trending

To Top