‘ഫിഷാരടി…’ അമേരിക്കന്‍ തടാകത്തില്‍ ചൂണ്ടയിട്ട് രമേഷ് പിഷാരടി- ചിത്രങ്ങള്‍

മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനവും കണ്ടെത്തിയിടിട്ടുണ്ട്. അഭിനേതാവ് മാത്രമല്ല, സംവിധായകനും ഗായകനും കൂടിയാണ് രമേശ് പിഷാരടി. ‘പഞ്ചവര്‍ണതത്ത’യാണ് രമേഷ് പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രം. മമ്മൂട്ടിയെ നായകനാക്കി ചെയ്ത ചിത്രമായ ‘ഗാനഗന്ധര്‍വനും രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി. ‘നോ വേ ഔട്ട് എന്ന ചിത്രത്തില്‍ നായകനായും രമേഷ് പിഷാരടി അടുത്തിടെ അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. അടുത്തിടെ അമേരിക്കയിലേക്ക് യാത്ര നടത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചിക്കാഗോയിലെ ലേക്ക് മിഷിഗണ്‍ തടാകത്തില്‍ ജീന്‍സും ജാക്കറ്റും ധരിച്ച് ചൂണ്ടയിടുന്ന തന്റെ ചിത്രം അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ‘ഫിഷാരടി’ എന്ന തലക്കെട്ടൊടെയാണ് താരം ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

അതേസമയം, മാളികപ്പുറം ആണ് രമേഷ് പിഷാരടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ഉണ്ണി മുകുന്ദന്‍ നായികനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിഷ്ണു ശശി ശങ്കറാണ്. ‘കല്യാണി ‘എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം തിയേറ്റര്‍ ഹിറ്റാണ്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സമ്പത്ത് റാം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Previous article‘താനാരോ….’ ആസിഫ് അലിയുടെ ‘കാസര്‍ഗോള്‍ഡിലെ ലിറിക്കല്‍ വീഡിയോ
Next article‘കടം തന്ന് ആ ചീത്ത പേര് അങ്ങ് മാറ്റിക്കൂടെ സൈജു ചേട്ടാ…’!! കടം കൊടുത്തു പേര് മാറ്റേണ്ടെന്ന് താരം