ചികിത്സയ്ക്ക് പണമില്ലാതെ നിര്‍മ്മാതാവ് ദുരിതത്തില്‍!!! സഹായ ഹസ്തവുമായെത്തി സൂര്യ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന താരങ്ങളില്‍ ശ്രദ്ധേയനാണ് തമിഴകത്തെ സൂര്യ. ഫാന്‍സ്, സാധാരണ ദുരിതത്തിലായവര്‍ക്ക് എല്ലാം താരം സഹായവുമായി എത്താറുണ്ട്. ഇപ്പോഴിതാ ചികിത്സയ്ക്ക് പോലും പണമില്ലാതെ ദുരിതത്തിലായ തന്റെ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവിന് സഹായവുമായി എത്തിയിരിക്കുകയാണ്…

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന താരങ്ങളില്‍ ശ്രദ്ധേയനാണ് തമിഴകത്തെ സൂര്യ. ഫാന്‍സ്, സാധാരണ ദുരിതത്തിലായവര്‍ക്ക് എല്ലാം താരം സഹായവുമായി എത്താറുണ്ട്. ഇപ്പോഴിതാ ചികിത്സയ്ക്ക് പോലും പണമില്ലാതെ ദുരിതത്തിലായ തന്റെ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവിന് സഹായവുമായി എത്തിയിരിക്കുകയാണ് സൂര്യ.

സൂര്യയും വിക്രവും ഒരുമിച്ച് അഭിനയിച്ച പിതാമകന്‍ അടക്കമുള്ള സിനിമകളുടെ നിര്‍മാതാവായ വിഎ ദുരെയാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. കടം കയറി സ്വന്തം വീടും സ്ഥാപനങ്ങളും അടക്കം നഷ്ടമായ ഇദ്ദേഹം സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നത്.

ദുരെയുടെ അവസ്ഥ അടുത്തിടെ ഒരു സുഹൃത്ത് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതോടെയാണ് ദുരിതത്തിന്റെ കഥ പുറംലോകം അറിയുന്നത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടനെ സൂര്യ സഹായവുമായി എത്തുകയായിരുന്നു.

അദ്ദേഹത്തിന് ചികിത്സയുടെ ആദ്യഘട്ടമായി രണ്ടുലക്ഷം രൂപ താരം ഇതിനോടകം താരം നല്‍കി കഴിഞ്ഞു. കാലിന് സംഭവിച്ച വലിയ മുറിവ് ഉണങ്ങാത്തതാണ് ദുരെയുടെ പ്രധാന ആരോഗ്യ പ്രശ്‌നം. വിക്രം, സൂര്യ, വിജയകാന്ത്, സത്യരാജ് എന്നിവരെ നായകരാക്കി ദുരെ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. തമിഴിലെ വമ്പന്‍ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു ദുരെ

എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമകന്‍, ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിതാമകന്‍ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. സൂര്യയും വിക്രവും അഭിനയിച്ച ഈ ചിത്രത്തിലെ അഭിനയത്തിന് വിക്രത്തിന് ദേശീയ പുരസ്‌കാരം നേടിയിരുന്നു.