ദാ ഇങ്ങരെ കുറിച്ച് ഇപ്പോള്‍ വല്ല വിവരവും ഉണ്ടോ? ശ്രദ്ധേയമായി ഒരു പോസ്റ്റ്

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സംവിധായകനാണ് സജി സുരേന്ദ്രന്‍. 2009ല്‍ പുറത്തിറങ്ങിയ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. അതിന് ശേഷം ഹാപ്പി ഹസ്ബന്റ്സ്, ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇപ്പോഴിതാ സംവിധായകനെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ദാ ഇങ്ങരെ കുറിച്ച് ഇപ്പോള്‍ വല്ല വിവരവും ഉണ്ടോ? എന്ന് പറഞ്ഞ് പികെ രാവണന്‍ എന്ന
പ്രൊഫൈലില്‍ നിന്നാണ്‌ മൂവീ ഗ്രൂപ്പില്‍ പോസ്റ്റിട്ടത്.

സജി സുരേന്ദ്രന്‍. ആദ്യത്തെ 2സിനിമകളും സൂപ്പര്‍ ഹിറ്റ് ആക്കിയ സംവിധായകന്‍ (ഇവര്‍ വിവാഹിതരായാല്‍ &ഹാപ്പി ഹസ്ബന്‍ഡ്‌സ് ).
സ്‌ക്രിപ്റ്റ് റൈറ്റര്‍ കൃഷ്ണ പൂജപ്പുരയുടെ സ്വന്തം സംവിധായകന്‍. ഇതുവരെ ചെയ്ത എല്ലാ സിനിമയും സ്‌ക്രിപ്റ്റ് കൃഷ്ണ പൂജപ്പുരയാണ്.
ആദ്യ 2 സിനിമകള്‍ക്ക് ശേഷം ഇദ്ദേഹം ചെയ്ത സിനിമകള്‍ എല്ലാ തന്നെ അത്രമേല്‍ വിജയം ആയില്ലേല്‍ കൂടി അത്യാവശ്യം കണ്ടിരിക്കാവുന്ന സിനിമകള്‍ തന്നെയാണ് [ഫോര്‍ ഫ്രണ്ട്‌സ്, കുഞ്ഞളിയന്‍, ആംഗ്രി ബേബിസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, ഷീ ടാക്‌സി] അവസാനം ചെയ്ത സിനിമ 2015 ഇല്‍ കാവ്യമാധവന്‍ അനൂപ് മേനോന്‍ എന്നിവരെ വച്ചു ഷീ ടാക്‌സി ആയിരുന്നു.

പിന്നീട് ഒരു വിവരവും ഇല്ലാതിരുന്ന സംവിധായകന്‍ കൃഷ്ണ പൂജപ്പുര ജയസൂര്യ കൂട്ടുകെട്ടില്‍ കില്ലര്‍ ബോസ് എന്ന് ഒരു പടം അന്നൗണ്‍സ് ചെയ്തിരുന്നെങ്കിലും അതിനെക്കുറിച്ച് പിന്നീട് അപ്‌ഡേറ്റ് ഒന്നും കണ്ടില്ല. ഫഹദ്, ബിജുമേനോന്‍,നെ വച്ച് (2012) താമരശേരി ടു തായ്ലന്‍ഡ് എന്ന പടവും അന്നൗണ്‍സ് ചെയ്‌തെകിലും ഡ്രോപ്പ് ആയിപ്പോയിരുന്നു അതായിരുന്നോ പിന്നീട് ഹസ്ബന്റ്‌സ് ഇന്‍ ഗോവ ആയി മാറിയതെന്നോ അറിയില്ല എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Gargi