നിങ്ങളുടെ കട തുറന്നു കിടക്കുകയാണ് എന്ന് മോഷണശേഷം ഉടമയെ വിളിച്ചു പറഞ്ഞു കള്ളൻ മാതൃകയായി!

മോഷണശേഷം ഉടമയെ വിളിച്ചു കട അടയ്ക്കാൻ നിർദേശിച്ച കള്ളൻ കെണിയിലായി. മലപ്പുറത്തിന് സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ മോഷണം നടത്താനായി കള്ളൻ ബസ് സ്റ്റോപ്പിന്റെ പരിസരത്തുള്ള കടയിൽ കയറി. മോഷണം കഴിഞ്ഞതിനു…

Thief Trapped by Phone Call

മോഷണശേഷം ഉടമയെ വിളിച്ചു കട അടയ്ക്കാൻ നിർദേശിച്ച കള്ളൻ കെണിയിലായി. മലപ്പുറത്തിന് സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ മോഷണം നടത്താനായി കള്ളൻ ബസ് സ്റ്റോപ്പിന്റെ പരിസരത്തുള്ള കടയിൽ കയറി. മോഷണം കഴിഞ്ഞതിനു ശേഷം കട പഴയപോലെ കട അടയ്ക്കാൻ കള്ളന് കഴിഞ്ഞില്ല. ശേഷം സമീപത്തുണ്ടായിരുന്ന ഫ്ലെക്സിൽ നിന്നും കട ഉടമയുടെ നമ്പർ കണ്ടെത്തി അദ്ദേഹത്തെ വിളിച്ചു കട അടയ്ക്കാൻ നിർദേശിക്കുകയായിരുന്നു.

Roberry Images
Roberry Images

നിങ്ങളുടെ കട തുറന്നു കിടക്കുകയാണ് അത് അടച്ചേക്കണേയെന്നു വഴിപോക്കന്റെ ഭാവത്തിൽ ആണ് കള്ളൻ ഉടമയോട് സംസാരിച്ചത്. ശേഷം സ്ഥലം കാലിയാക്കുകയും ചെയ്തു. കട ഉടമ പരിഭ്രമിച്ചു ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. ശേഷം CCTV ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളനും വഴിപോക്കനും ഒരു ആൾ ആണെന്ന് തിരിച്ചറിഞ്ഞത്. 12000 രൂപ വില വരുന്ന ഫോൺ കടയിൽ നിന്നും നഷ്ടമായി എന്ന് കണ്ടെത്തി.

Robbery
Robbery

പോലീസിന്റെ സഹായത്തോടെ കള്ളനെ പിടികൂടിയപ്പോഴാണ് ഇതേ കടയിൽ നിന്നു മുൻപ് രണ്ടു തവണ മോഷണം നടത്തിയിട്ടുണ്ടെന്ന് കള്ളൻ വെളിപ്പെടുത്തി. ദാരിദ്ര്യം കാരണമാണ് മോഷണം നടത്തിയതെന്നും മോഷണ സാധനങ്ങൾ തിരികെനൽകാമെന്ന കള്ളന്റെ ഉറപ്പിന് മേലും കടയുടമ തന്റെ പരാതി പിൻവലിച്ചു.