മലയാളം ന്യൂസ് പോർട്ടൽ
News

നിന്റെ പ്രായത്തിൽ ഉള്ള ഒരുത്തൻ മോർച്ചറിയിൽ മരിച്ചു മലർന്നു കിടക്കുവാണ് …

police-advised-a-boy

ഇരു ചക്ര വാഹനത്തിന്റെ പിന് സീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് കര്ശനമായത്തോടെ ഇപ്പോൾ കടുത്ത ചെക്കിങ് ആണ് പോലീസ് എല്ലായിടവും നടത്തുന്നത്, സ്കൂൾ കുട്ടികളെ കൊണ്ട് പോലും ഹെൽമെറ്റ് വെപ്പിക്കുന്നു, സ്കൂളിൽ കൊണ്ട് പോകുന്ന അമ്മമാരേ കൊണ്ട് പോലും മക്കളുടെ തലയിൽ ഹെൽമെറ്റ് വെപ്പിക്കുന്നു, പോലീസ് ന്റെ കനത്ത സുരക്ഷയാണ് ഇപ്പോൾ എല്ലായിടത്തും, ഹെൽമെറ്റിടാതെ വന്ന യുവാവിനെ ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തിയത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനിടെ തൃത്താലയിൽ ഹെൽമെറ്റിടാതെ ബൈക്കിലെത്തിയ കോളജ് വിദ്യാർഥികളെ തടഞ്ഞുനിർത്തി ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാതൃകാപരമായ നിർദേശങ്ങൾ നൽകുന്ന വീഡിയോ വൈറൽ ആയിരിക്കുകയാണ് .

ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ്. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതുകൊണ്ടാണ് അധികം മരണങ്ങളും സംഭവിക്കുന്നത്. കഴിഞ്ഞ രണ്ടുമാസം മുൻപ് ഒരു ഇൻക്വസ്റ്റിന് പോയി, നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തൻ മോർച്ചറിയിൽ ഇങ്ങനെ മലർന്ന് കിടക്കുവാ. മുടിയൊക്കെ നന്നായി വാർന്ന് വച്ച് യൂണിഫോമിൽ ആ പയ്യൻ മരിച്ചുകിടക്കുന്ന കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി. അച്ഛനും അമ്മയും ഇത്രയുമൊക്കെ വളർത്തിയത് മറക്കരുത്. അപമാനിക്കാൻ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നതെന്നും പൊലീസുകാരൻ പറഞ്ഞു.

ഇതാവണം പോലീസുകാരൻ 😍

Gepostet von Variety Media am Donnerstag, 12. Dezember 2019